---
title: "ധനസഹായ തുക കൈമാറി "
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193114/thalassery"
published_at: "2024-03-20T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa9fe6212b4_IMG-20240320-WA0165.jpg"
keywords: []
---

# ധനസഹായ തുക കൈമാറി 

> **Lead Summary:** > **തലശ്ശേരി**: വടക്കുമ്പാട് എസ് എൻ പുരത്തെ ഇ.പി അനുശ്രീയുടെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾക്കായി രൂപീകരിച്ച "അനുശ്രീ ചികിത്സ സഹായനിധി " ജനകീയ കമ്മിറ്റി പത്ത്ദിവസം കൊണ്ട് സമാഹരിച്ച 10ലക്ഷം രൂപ ആദ്യ ഘഡുവായി ജനകീയ കമ്മിറ്റി രക്ഷാധികാരിയും സ്ഥലം എംഎല്‍എ യും സ്പീക്കറുമായ അഡ്വ:എ എൻ ഷംസീർ അനുശ്രീയുടെ കുടുംബത്തിന് കൈമാറി.

## Article Content

> **തലശ്ശേരി**: വടക്കുമ്പാട് എസ് എൻ പുരത്തെ ഇ.പി അനുശ്രീയുടെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾക്കായി രൂപീകരിച്ച "അനുശ്രീ ചികിത്സ സഹായനിധി " ജനകീയ കമ്മിറ്റി പത്ത്ദിവസം കൊണ്ട് സമാഹരിച്ച 10ലക്ഷം രൂപ ആദ്യ ഘഡുവായി ജനകീയ കമ്മിറ്റി രക്ഷാധികാരിയും സ്ഥലം എംഎല്‍എ യും സ്പീക്കറുമായ അഡ്വ:എ എൻ ഷംസീർ അനുശ്രീയുടെ കുടുംബത്തിന് കൈമാറി.

തുക കൈമാറൽ ചടങ്ങിൽ ജനകീയ കമ്മിറ്റി ചെയര്‍മാനായ മുകുന്ദൻ മഠത്തിൽ,കൺവീനർ പി. ഷിംജിത്ത്,സി.പ്രകാശൻ, സി.രാജൻ,പനോളി ആണ്ടി തുടങ്ങിയവർ പങ്കെടുത്തു.മാർച്ച് 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഓപ്പറേഷൻ നടക്കും. നിരവധി സുമനസ്സുകളും സ്ഥാപനങ്ങളും അകമഴിഞ്ഞ് സഹായിച്ചതിൻ്റെ ഫലമാണ് ഇത്രയും പെട്ടെന്ന് തുക സമാഹരിക്കാൻ കഴിഞ്ഞത്. തുടർച്ചെലവുകളും അനുബന്ധ ചെലവുകളും വിലയിരുത്തിയ ശേഷം കൂടുതൽ തുക സമാഹരിക്കാനുള്ള രണ്ടാംഘട്ട പ്രവർത്തനത്തിന് ചികിത്സ കമ്മിറ്റി രംഗത്തിറങ്ങുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193114/thalassery)