---
title: "'സാങ്കേതിക പ്രശ്‌നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193122/kannur"
published_at: "2024-03-20T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faa549115c2_IMG-20240320-WA0167.jpg"
keywords: []
---

# 'സാങ്കേതിക പ്രശ്‌നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** **കണ്ണൂർ** : സംയോജിത പഠന ഗവേഷണ കേന്ദ്രം കണ്ണൂർ ഗവൺമെന്റ് എൻജിനീയറിംങ്ങ് കോളേജിന്റെ നേതൃത്വത്തിൽ വ്യാവസായിക മേഖലകളിലെ സാങ്കേതിക പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു എൻജിനീയറിങ് കോളേജ് പ്ലേസ്‌മെന്റ് ഹാളിൽ കെ സി സി പി എൽ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** : സംയോജിത പഠന ഗവേഷണ കേന്ദ്രം കണ്ണൂർ ഗവൺമെന്റ് എൻജിനീയറിംങ്ങ് കോളേജിന്റെ നേതൃത്വത്തിൽ വ്യാവസായിക മേഖലകളിലെ സാങ്കേതിക പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു എൻജിനീയറിങ് കോളേജ് പ്ലേസ്‌മെന്റ് ഹാളിൽ കെ സി സി പി എൽ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ പി ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് മുഖ്യപ്രഭാഷണം നടത്തി.  മെക്കാനിക്കൽ എൻജിനീയറിങ് പ്രൊഫസർ ഡോ പി സൂരജ്, ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ്പ്ലോട്ട് സെക്രട്ടറി അബ്ദുൽ റഷീദ്, ആന്തൂർ ആവാസ് കൺവീനർ സി ബാലകൃഷ്ണൻ,കോറൽ കോർഡിനേറ്റർ ഡോ സി പി സുധീഷ് കുമാർ, കോറൽ അംഗങ്ങളായ ഡോ പി സി റഫീഖ്,ഡോ എം വി മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193122/kannur)