---
title: "'ഒപ്പം 'കുടിവെള്ള വിതരണ പദ്ധതിയുമായി യൂത്ത് കോൺഗ്രസ് ഉളിക്കൽ"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193161/ulikkal"
published_at: "2024-03-20T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fac5d5be9a0_IMG-20240320-WA0201.jpg"
keywords: []
---

# 'ഒപ്പം 'കുടിവെള്ള വിതരണ പദ്ധതിയുമായി യൂത്ത് കോൺഗ്രസ് ഉളിക്കൽ

> **Lead Summary:**  **ഉളിക്കൽ** :യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ശുദ്ധജലവിതരണത്തിന്റെ ഉദ്ഘാടനം ഉളിക്കൽ ബസ് സ്റ്റോപ്പിന്റെ പരിസരത്ത് വെച്ച് കെപിസിസി മെമ്പറും ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി സി ഷാജി നിർവഹിച്ചു.

## Article Content

 **ഉളിക്കൽ** :യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ശുദ്ധജലവിതരണത്തിന്റെ ഉദ്ഘാടനം ഉളിക്കൽ ബസ് സ്റ്റോപ്പിന്റെ പരിസരത്ത് വെച്ച് കെപിസിസി മെമ്പറും ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി സി ഷാജി നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡണ്ട് ജോജോ പാലക്കുഴിയിൽ അധ്യക്ഷ വഹിച്ചു. കെപിസിസി മെമ്പർ ചാക്കോ പാലക്കലോടി, ഒഐസിസി കുവൈറ്റ് പ്രതിനിധി ജയചന്ദ്രൻ ചുഴലി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പ്രിൻസ് പി ജോർജ്, ഇരിക്കൂർ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അബിൻ വടക്കേക്കര,ആദിത് ഷാജി, ദിലീപ് മാത്യു, ജയ്സൺ കളരിക്കൽ,ഷാജി പൂപ്പള്ളിൽ, റോയ് പുളിക്കൻ,ജോസ് കളരിക്കൽ,പ്രസന്ന ദാസ്, ലിസമ്മ ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193161/ulikkal)