---
title: "#iritty | സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ടിപ്പർ ലോറികളുടെ യാത്ര"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193171/iritty"
published_at: "2024-03-20T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faca816760f_Screenshot_2024-03-20_165334.png"
keywords: []
---

# #iritty | സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ടിപ്പർ ലോറികളുടെ യാത്ര

> **Lead Summary:** ** ഇരിട്ടി: **മലയോരത്തെ ക്രഷറുകളിൽ നിന്നും ദിനം പ്രതി കടന്നുപോകുന്ന നൂറുകണക്കിന് ടിപ്പർ ലോറികൾ ഒന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല .കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ടിപ്പറിൽ നിന്നും കല്ല് തെറിച്ചു വീണ് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിലും ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും തികച്ചും അശ്രദ്ധമായാണ് ടിപ്പറിൽ കരിങ്കല്ലുകൾ കൊണ്ടുപോകുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ മൂടിക്കെട്ടാതെ തുറന്ന ലോറിയിലാണ് കരിങ്കല്ലും മിറ്റിലും കൊണ്ടുപോകുന്നത്. മൂടിക്കെട്ടാതെ കൊണ്ടുപോകുന്ന വാഹനത്തിൽ നിന്നും അന്തരീക്ഷത്തിലേക്ക് പൊടിപടലം വ്യാപിക്കുകയും പൊടിപടലത്തിലൂടെ പകരുന്ന ചൊറിച്ചിൽ, അലർജി, ശ്വാസം മുട്ടൽ പോലുള്ള അസുഖങ്ങളും വർധിക്കുകയാണ്‌.

## Article Content

** ഇരിട്ടി: **മലയോരത്തെ ക്രഷറുകളിൽ നിന്നും ദിനം പ്രതി കടന്നുപോകുന്ന നൂറുകണക്കിന് ടിപ്പർ ലോറികൾ ഒന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല .കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ടിപ്പറിൽ നിന്നും കല്ല് തെറിച്ചു വീണ് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിലും ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും തികച്ചും അശ്രദ്ധമായാണ് ടിപ്പറിൽ കരിങ്കല്ലുകൾ കൊണ്ടുപോകുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ മൂടിക്കെട്ടാതെ തുറന്ന ലോറിയിലാണ് കരിങ്കല്ലും മിറ്റിലും കൊണ്ടുപോകുന്നത്. മൂടിക്കെട്ടാതെ കൊണ്ടുപോകുന്ന വാഹനത്തിൽ നിന്നും അന്തരീക്ഷത്തിലേക്ക് പൊടിപടലം വ്യാപിക്കുകയും പൊടിപടലത്തിലൂടെ പകരുന്ന ചൊറിച്ചിൽ, അലർജി, ശ്വാസം മുട്ടൽ പോലുള്ള അസുഖങ്ങളും വർധിക്കുകയാണ്‌.

വാഹനം കടന്നുപോകുന്ന വഴിയിലെ വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ പൊടി പടലം കയറി നശിക്കുന്ന സാഹചര്യമാണ്. ഇരിട്ടി ഉൾപ്പെടെ വരുന്ന പ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പഠന വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ പാരിസ്ഥിതിക അഗാധത്തിന്റെ തോത് മനസിലാക്കുവാൻ സാധിക്കുകയുള്ളു. സ്കൂൾ വിദ്യാർത്ഥികൾ അടക്കം കടന്നുപോകുന്ന വഴികളിൽ വീണ്ടും തിരുവനതപുരം മോഡൽ അപകടം നമ്മുടെ നാട്ടിലും സംഭവിക്കാതിരിക്കാൻ അധികാരികൾ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193171/iritty)