---
title: "രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193197/bjp"
published_at: "2024-03-20T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faf3c2ea1c0_n5933074621710945145270c30ab74969f0bbd4ac8efddbc3f8e80ac7d79647af042e9365b57495b6c08087.jpg"
keywords: []
---

# രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി

> **Lead Summary:** **ന്യൂഡല്‍ഹി: **രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി. 'ശക്തി' പരാമര്‍ശത്തിലാണ് ബിജെപിയുടെ പരാതി. പ്രസ്താവന ഹിന്ദുമത വിശ്വാസത്തിന് മുറിവേല്‍പ്പിക്കുന്നതെന്നും പരസ്പര വൈരം വളർത്തുന്നതെന്നും ബിജെപി പരാതിയില്‍ പറയുന്നു. 

## Article Content

**ന്യൂഡല്‍ഹി: **രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി. 'ശക്തി' പരാമര്‍ശത്തിലാണ് ബിജെപിയുടെ പരാതി. പ്രസ്താവന ഹിന്ദുമത വിശ്വാസത്തിന് മുറിവേല്‍പ്പിക്കുന്നതെന്നും പരസ്പര വൈരം വളർത്തുന്നതെന്നും ബിജെപി പരാതിയില്‍ പറയുന്നു. 

എന്നാല്‍ രാഹുലിന്‍റെ പ്രസ്താവന ശക്തി ദേവതയെ അപമാനിക്കുന്നതാണ്. ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണ്. അവരെ എതിര്‍ക്കുകയാണ് ഇന്ത്യ സഖ്യം ചെയ്യുന്നതെന്നുമായിരുന്നു വിഷയത്തില്‍ മോദിയുടെ പ്രതികരണം. 

തന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ അടക്കം കീഴടക്കിവച്ചിരിക്കുന്ന ശക്തിയെകുറിച്ചാണ് പരാമർശത്തില്‍ പറഞ്ഞതെന്നും രാഹുലും വ്യക്തമാക്കിയിരുന്നു. 

മുംബൈയിലെ ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയിലായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. തങ്ങള്‍ പോരാടുന്നത് മോദിക്കെതിരെയല്ല ഒരു ശക്തിക്കെതിരെ ആണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193197/bjp)