---
title: "റോഡ് മുറിച്ച്‌ കടക്കുമ്പോള്‍ ബൈക്കിടിച്ച്‌ ലോട്ടറിവില്‍പ്പനക്കാരൻ മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193215/accident-dead"
published_at: "2024-03-20T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb028befe2b_n59334005417109489299549e350b721075c7742aad4c640628b08421d45566897561380da0ba53a63cf6f4.jpg"
keywords: []
---

# റോഡ് മുറിച്ച്‌ കടക്കുമ്പോള്‍ ബൈക്കിടിച്ച്‌ ലോട്ടറിവില്‍പ്പനക്കാരൻ മരിച്ചു

> **Lead Summary:** **അങ്കമാലി:** റോഡ് മുറിച്ച്‌ കടക്കുമ്ബോള്‍ ബൈക്കിടിച്ച്‌ ലോട്ടറിവില്‍പ്പനക്കാരൻ മരിച്ചു. അങ്കമാലി വാപ്പാലശ്ശേരി കോളനിയില്‍ കാഞ്ഞിലി വീട്ടില്‍ വേലായുധനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10. 30ന് അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു അപകടം.

## Article Content

**അങ്കമാലി:** റോഡ് മുറിച്ച്‌ കടക്കുമ്ബോള്‍ ബൈക്കിടിച്ച്‌ ലോട്ടറിവില്‍പ്പനക്കാരൻ മരിച്ചു. അങ്കമാലി വാപ്പാലശ്ശേരി കോളനിയില്‍ കാഞ്ഞിലി വീട്ടില്‍ വേലായുധനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10. 30ന് അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു അപകടം.

അങ്കമാലിയിലേക്ക് വരുകയായിരുന്നു ബൈക്കാണ് വേലായുധനെ ഇടിച്ച്‌ തെറിപ്പിച്ചത്. റോഡില്‍ തെറിച്ച്‌ തലതല്ലി വീണ വേലായുധനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ. മക്കള്‍: സീമ, സുരേഖ. മരുമക്കള്‍: രാജീവ് പറവൂർ, രാജീവ് ചെത്തിക്കോട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ശേഷം കിടങ്ങൂർ എസ്. എൻ.ഡി.പി ശാന്തി നിലയത്തില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193215/accident-dead)