---
title: "ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിന് പേരാവൂർ ഒരുങ്ങുന്നു; സംഘടക സമിതി രൂപീകരിച്ചു"
english_title: "Peravoor for District Volleyball Championship "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19322/peravoor-for-district-volleyball-championship"
published_at: "2022-01-05T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5999ef2547_Picsart_22-01-05_18-43-30-224.jpg"
keywords: []
---

# ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിന് പേരാവൂർ ഒരുങ്ങുന്നു; സംഘടക സമിതി രൂപീകരിച്ചു

> **Lead Summary:** പേരാവൂർ: ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 15,16 തീയതികളിൽ ജിമ്മിജോർജ് അക്കാദമി ഗ്രൗണ്ടിൽ നടക്കും.

## Article Content

പേരാവൂർ: ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 15,16 തീയതികളിൽ ജിമ്മിജോർജ് അക്കാദമി ഗ്രൗണ്ടിൽ നടക്കും.

ജിമ്മി ജോർജ് ഫൗണ്ടേഷൻ, തലശ്ശേരി വോളിബോൾ അക്കാദമി, പേരാവൂർ ഗ്രാമീണ വോളിബോൾ ഡെവലപ്മെന്റ് കൗൺസിൽ, ജിമ്മി ജോർജ് ക്ലബ്ബ് എന്നീ നാല് ക്ലബ്ബുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 26 ടീമുകളാണ് പങ്കെടുക്കുക.

തലശ്ശേരി വോളിബോൾ അക്കാദമി ഏർപ്പെടുത്തിയ ജിമ്മി ജോർജ് എവറോളിംഗ് ട്രോഫി കൈമാറി. 6 ബോളും ചാമ്പ്യൻഷിപ്പിന് വേണ്ടി സംഭാവന ചെയ്തു.

തലശ്ശേരി വോളിബോൾ അക്കാദമി കൺവീനർ പി ബാലൻ,പവിത്രൻ. സ്പോർട്സ് കൗൺസിലർ പ്രതിനിധികളായി ഡോ.ബിനീഷ് പി പി, എം സി രവീന്ദ്രൻ. ജിമ്മി ജോർജ് അക്കാദമി കൗൺസിൽ പ്രസിഡണ്ട് എബ്രഹാം തോമസ് സെക്രട്ടറി ലത്തീഫ്, ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ്, പരിശീലകരായ കെജെ സെബാസ്റ്റ്യൻ, ബിനു, ബെന്നി ഫ്രാൻസിസ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. 

എംഎൽഎ സണ്ണി ജോസഫ് (രക്ഷാധികാരി )ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാകരൻ(കൺവീനർ) സെബാസ്റ്റ്യൻ ജോർജ് എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19322/peravoor-for-district-volleyball-championship)