---
title: "വോട്ട് ചേര്‍ക്കാന്‍ ക്യാമ്പയിന്‍"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193237/election"
published_at: "2024-03-21T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb8075cf3e1_images_(3)_(22).jpeg"
keywords: []
---

# വോട്ട് ചേര്‍ക്കാന്‍ ക്യാമ്പയിന്‍

> **Lead Summary:** **കണ്ണൂർ** : ജില്ലയില്‍ 18 വയസ് തികഞ്ഞ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ മികച്ച രീതിയില്‍ ബോധവല്‍കരണ പരിപാടികളാണ് നടക്കുന്നത്. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടന്നുവരുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് സ്വീപിന്റെ പദ്ധതി.

## Article Content

**കണ്ണൂർ** : ജില്ലയില്‍ 18 വയസ് തികഞ്ഞ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ മികച്ച രീതിയില്‍ ബോധവല്‍കരണ പരിപാടികളാണ് നടക്കുന്നത്. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടന്നുവരുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് സ്വീപിന്റെ പദ്ധതി.

ജില്ലയിലെ 30 ഓളം കോളേജുകളില്‍ നിലവില്‍ ക്യാമ്പയിന്‍ നടന്നുവരുന്നു. താല്‍പര്യമുള്ള കോളേജുകള്‍ക്ക് ക്യാമ്പ് സംഘടിപ്പിക്കാന്‍ സ്വീപിന്റെ സഹായം ലഭിക്കും. ഇതിനായി acutkannur@gmail.com എന്ന മെയിലിലോ 9605125092 എന്ന ഫോണ്‍ നമ്പറിലോ ഒരാഴ്ച്ചകം ബന്ധപ്പെടണം. വ്യക്തികള്‍ക്ക് https://voters.eci.gov.in/login ല്‍ ലോഗിന്‍ ചെയ്തും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം തയ്യാറാക്കിയ രണ്ടു വോട്ട് വണ്ടികളും ബോധവല്‍ക്കരണത്തിനായി ജില്ലയില്‍ സഞ്ചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193237/election)