---
title: "മണിക്കടവ് ആനപ്പാറയിൽ കാട്ടാനശല്യം രൂക്ഷം "
english_title: "Manikadavu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193283/manikadavu"
published_at: "2024-03-21T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbbf6807c25_IMG-20240321-WA0008.jpg"
keywords: []
---

# മണിക്കടവ് ആനപ്പാറയിൽ കാട്ടാനശല്യം രൂക്ഷം 

> **Lead Summary:** **മണിക്കടവ്** : മണിക്കടവ് ആനപ്പാറയിൽ ബുധനാഴ്ച രാത്രിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി സൃഷിടിച്ചു . നാല് ആനകളുടെ കൂട്ടമാണ് കർണ്ണാടക വനത്തിൽ നിന്നും കൃഷിയിടത്തിൽ ഇറങ്ങിയത്.കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ വനപാലകരും പോലീസും നാട്ടുകാരും ചേർന്ന് വനാതിർത്തിയിലേക്ക് തുരത്തിയതുകൊണ്ട് വലിയ നഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല .

## Article Content

**മണിക്കടവ്** : മണിക്കടവ് ആനപ്പാറയിൽ ബുധനാഴ്ച രാത്രിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി സൃഷിടിച്ചു . നാല് ആനകളുടെ കൂട്ടമാണ് കർണ്ണാടക വനത്തിൽ നിന്നും കൃഷിയിടത്തിൽ ഇറങ്ങിയത്.കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ വനപാലകരും പോലീസും നാട്ടുകാരും ചേർന്ന് വനാതിർത്തിയിലേക്ക് തുരത്തിയതുകൊണ്ട് വലിയ നഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല .

 ആന വീണ്ടും കൃഷിയിടത്തിൽ ഇറങ്ങാതെ പടക്കം പൊട്ടിച്ചും തീ കൂടിയും നാട്ടുകാർ രാത്രി മുഴുവൻ കാവൽ ഇരുന്നു . പയ്യാവൂർ ഉളിക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കാത്ത ഒരു കിലോമീറ്റർ ഭാഗത്തുകൂടിയാണ് ആനകൂട്ടം കൃഷി ഇടത്തിൽ പ്രവേശിക്കുന്നത് . വനാതിർത്തികൾ മുഴുവൻ സോളാർ വേലികൾ സ്ഥാപിക്കുന്ന പദ്ധതി കൃഷി വകുപ്പും ത്രിതല പഞ്ചായത്തുകളും ചേർന്ന് ആവിഷ്കരിച്ചിട്ടും നടപ്പിലാക്കാൻ വൈകുന്നത്  ആണ്  ആനയുടെ ശല്യം വർദ്ധിക്കാൻ കാരണം  എന്നാണ് നാട്ടുകാർ പറയുന്നത് . അതുപോലെ തന്നെ കാട്ടിൽ ആനകൾക്ക് ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തതാണ് കൂട്ടമായി കൃഷിയിടത്തിൽ ഇറങ്ങാൻ കാരണം എന്നും ഇവർ പറയുന്നു .

കശുവണ്ടി മാമ്പഴം , ചക്ക തുടങ്ങിയവയുടെ വിളവെടുപ്പ് കാലം ആയതുകൊണ്ട് കാട്ടിൽ ഭക്ഷണം ലഭിക്കാതെ വരുന്ന ആനകൾ കൂട്ടമായി കൃഷിയിടത്തിൽ ഇറങ്ങുന്നത് . കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ അടിയന്തിരമായിസോളാർ വേലി നിർമ്മിച്ച് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാണ് ഇവരുടെ ആവശ്യം . ഇന്നലെ തുരത്തിയ ആനകൂട്ടം ഇന്നും തിരിച്ചു വരുമെന്ന ഭയത്തിലാണ് നാട്ടുകാർ .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193283/manikadavu)