---
title: "#UDF |  യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ "
english_title: "UDF Election Convention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193316/udf-election-convention"
published_at: "2024-03-21T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbd72e7c9f6_IMG-20240321-WA0004.jpg"
keywords: []
---

# #UDF |  യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ 

> **Lead Summary:** **മീനങ്ങാടി**: രാഹുൽ ഗാന്ധി എം.പി.യുടെ 2019ലെ ഭൂരിപക്ഷം ഇത്തവണ വർദ്ധിപ്പിക്കണമെന്ന ആഹ്വാനവുമായി യു.ഡി.എഫ് മീനങ്ങാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. കൺവൻഷനിലും തുടർന്ന് നടത്തിയ ഓഫീസ് ഉൽഘാടനത്തിലും ഘടകകക്ഷികളിലേതടക്കം നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

## Article Content

**മീനങ്ങാടി**: രാഹുൽ ഗാന്ധി എം.പി.യുടെ 2019ലെ ഭൂരിപക്ഷം ഇത്തവണ വർദ്ധിപ്പിക്കണമെന്ന ആഹ്വാനവുമായി യു.ഡി.എഫ് മീനങ്ങാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. കൺവൻഷനിലും തുടർന്ന് നടത്തിയ ഓഫീസ് ഉൽഘാടനത്തിലും ഘടകകക്ഷികളിലേതടക്കം നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

2019 ൽ ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് ഭരിക്കുന്ന സമയത്ത് മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ രാഹുൽ ഗാന്ധി 6630 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയെങ്കിൽ ഇപ്പോൾ അതിലുമേറെ മുന്നേറാനുള്ള സാഹചര്യമാണുള്ളതെന്ന് യോഗം വിലയിരുത്തി. രാഹുൽ ഗാന്ധി എം.പി എന്ന നിലയിൽ വയനാടൻ ജനതക്കായി ചെയ്ത നിരവധിയായ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ് കൊണ്ട് ബൂത്ത് തലത്തിൽ പ്രചരണം ഊർജിതമാക്കണമെന്ന്  ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യു.ഡി.എഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാടക്കര അബ്ദുള്ള, കൺവീനർ ഡി പി രാജശേഖരൻ, കെ എ വിനയൻ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ടി എം ഹൈറുദ്ദീൻ, എം എ അയ്യൂബ്, നൗഷാദ് പി.കെ, വി എം വിശ്വനാഥൻ, ബേബി വർഗീസ്, കെ പി നുസ്രത്ത്, കെ ജയപ്രകാശ്, കെ എം കുര്യാക്കോസ്, സിറാജ് കാക്കവയൽ, ജയാനന്ദൻ വി എസ്, ടി കെ തോമസ്, കുഞ്ഞുമുഹമ്മദ് സി പി, അബ്ദുൽസലാം, അനീഷ് റാട്ടകുണ്ട്, എം കെ ശിവരാമൻ, റോയ് എം പീറ്റർ, എൻ കെ ഏലിയാസ്, രാധാകൃഷ്ണൻ കെ, ടി പി ഷിജു, ഉഷാ രാജേന്ദ്രൻ, ശാരദാമണി, ജനീവ് ടി എസ്, ബിന്ദു മോഹനൻ, ശാന്തി സുനിൽ, ജസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കെ ഇ വിനയൻ, സി കെ സെയ്തലവി ഹാജി, ബേബി വർഗീസ്, കെ ആർ ഭാസ്കരൻ, മൊയ്തീൻകുട്ടി പി കെ , എന്നിവരെയും ചെയർമാനായി ഹൈറുദ്ദീൻ ടി എം, ജനറൽ കൺവീനറായി മനോജ് ചന്ദനക്കാവ്, ട്രഷറർ വി എം വിശ്വനാഥൻ എന്നിവരെയും തിരഞ്ഞെടുത്തു. പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും മീനങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193316/udf-election-convention)