---
title: "ഭക്തര്‍ക്കിടയില്‍ താരമായി സി. രഘുനാഥ് "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193324/kannur"
published_at: "2024-03-21T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbdd5c4acbe_IMG-20240321-WA0022.jpg"
keywords: []
---

# ഭക്തര്‍ക്കിടയില്‍ താരമായി സി. രഘുനാഥ് 

> **Lead Summary:** **കണ്ണൂര്‍**: തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലും ഒത്തുചേര്‍ന്ന ആയിരക്കണക്കിന് ഭക്തര്‍ക്കിടയില്‍ താരമായി കണ്ണൂര്‍ ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ്. തൃച്ഛംബരം ക്ഷേത്രത്തിലെ കൂടിപ്പിരിയല്‍ച്ചടങ്ങിനെത്തിയ അദ്ദേഹം ഒത്തുകൂടിയ ആയിരങ്ങള്‍ക്കിടയില്‍ ഒരാളായി ഭഗവാനെ തൊഴുത് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രതിരിച്ചത്.

## Article Content

**കണ്ണൂര്‍**: തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലും ഒത്തുചേര്‍ന്ന ആയിരക്കണക്കിന് ഭക്തര്‍ക്കിടയില്‍ താരമായി കണ്ണൂര്‍ ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ്. തൃച്ഛംബരം ക്ഷേത്രത്തിലെ കൂടിപ്പിരിയല്‍ച്ചടങ്ങിനെത്തിയ അദ്ദേഹം ഒത്തുകൂടിയ ആയിരങ്ങള്‍ക്കിടയില്‍ ഒരാളായി ഭഗവാനെ തൊഴുത് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രതിരിച്ചത്.

നിരവധി വര്‍ഷമായി ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കെത്തുന്ന അദ്ദേഹം പ്രദേശത്തെ ആളുകള്‍ക്കിടയില്‍ സുപരിചിതനാണ്. തൃച്ഛംബരത്ത് സംസ്ഥാന സമിതിയംഗം എ.പി. ഗംഗാധരന്‍, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, വൈസ് പ്രസിഡന്റ് കെ.കെ. ഹരിദാസ് എന്നിവര്‍ സ്ഥാനാര്‍ത്ഥി യോടൊപ്പമുണ്ടായിരുന്നു. തളാപ്പ് ശ്രീസുന്ദരേശ്വര ക്ഷേത്രത്തിലെ കൊടിയേറ്റത്തില്‍ വര്‍ഷങ്ങളായി സ്ഥിരം സാന്നിധ്യമാണ് സി. രഘുനാഥ്. പതിവ് മുടക്കാതെ ആരവങ്ങള്‍ക്കിടയില്‍ ഭഗവദ് സന്നിധിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തെ കാണാനും പരിചയം പുതുക്കാനും നൂറുകണക്കിനാളുകളാണ് സമീപത്തെത്തിയത്. എല്ലാവരോടും സംസാരിച്ച് പരിചയം പുതുക്കി സൗമ്യസാന്നിധ്യമായി മണിക്കൂറുകളോളം ക്ഷേത്രത്തില്‍ðചെലവഴിച്ചാണ് അദ്ദേഹം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോയത്.

സംസ്ഥാന കൗണ്‍സില്‍ അംഗം മോഹനന്‍ മാനന്തേരി, ജില്ലാകമ്മറ്റിയംഗം എം.കെ. വിനോദ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് അര്‍ച്ചന വണ്ടിച്ചാല്‍, മണ്ഡലം സെക്രട്ടറി ജസ്വന്ത്, ചൊവ്വ ഏരിയാ പ്രസിഡന്റ് ജിജുവിജയന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193324/kannur)