---
title: "#Koothuparamb|  മെരുവമ്പായി കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ"
english_title: "Meruvambai Koormpa Bhagavathy Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193338/meruvambai-koormpa-bhagavathy-temple"
published_at: "2024-03-21T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbe700f1376_IMG-20240321-WA0019.jpg"
keywords: []
---

# #Koothuparamb|  മെരുവമ്പായി കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ

> **Lead Summary:** **കൂത്തുപറമ്പ്**: മെരുവമ്പായി കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം വിഷ്ണു നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

## Article Content

**കൂത്തുപറമ്പ്**: മെരുവമ്പായി കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം വിഷ്ണു നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

ആമ്പിലാട് , രാമപുരം, കുറുമ്പുക്കൽ, കണ്ടേരി, മെരുവമ്പായി, കണ്ടംകുന്ന്, വട്ടിപ്രം തുടങ്ങി ഏഴ് ദേശക്കാർ ഉൾപ്പെടുന്ന ക്ഷേത്രമാണ് മെരുവമ്പായി കൂർമ്പ ഭഗവതി ക്ഷേത്രo. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്ന രണ്ട് ശ്രീകോവിൽ തിടപ്പള്ളി, ചുറ്റുമതിൽ, മേലായി, എന്നിവയാണ് പുനർനിർമ്മിച്ചത്. 

കഴിഞ്ഞ ജൂൺ മാസത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. 2.15 കോടിരൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ക്ഷേത്രത്തിൽ നടന്നു വന്നത്. 

പ്രതിഷ്ഠാ ചടങ്ങിൻ്റെ ഭാഗമായി തമ്പുരാട്ടി' വിഷ്ണുമൂർത്തി, തെയ്യക്കോലങ്ങൾ കെട്ടിയാടും. വിവിധ ദേശക്കാരുടെ കാഴ്ചകലശവും ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193338/meruvambai-koormpa-bhagavathy-temple)