---
title: "#convention |  ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു "
english_title: "Driving School Instructors and Workers Association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193350/driving-school-instructors-and-workers-association"
published_at: "2024-03-21T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbf2ce9d669_IMG-20240321-WA0020.jpg"
keywords: []
---

# #convention |  ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** **കണ്ണൂർ**: കേരളത്തിൽ ഡ്രൈവിംഗ് സ്‌കൂളുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ഭരണകൂട നിലപാടുകൾക്കെതിരെ ശക്തമായ താക്കീതുമായി ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സൗമിനി മോഹൻദാസ് പതാക ഉയർത്തി. ജില്ലാ പ്രസിഡൻ്റ് വി.പി പൈലി അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**: കേരളത്തിൽ ഡ്രൈവിംഗ് സ്‌കൂളുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ഭരണകൂട നിലപാടുകൾക്കെതിരെ ശക്തമായ താക്കീതുമായി ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സൗമിനി മോഹൻദാസ് പതാക ഉയർത്തി. ജില്ലാ പ്രസിഡൻ്റ് വി.പി പൈലി അധ്യക്ഷത വഹിച്ചു.

കാഞ്ഞിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ട് പരിസരത്തു നിന്നുമാരംഭിച്ച പദയാത്രയിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള നിരവധി പ്രവർത്തകർ അണിനിരന്നു. സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ഡ്രൈവിങ്ങ് സ്കൂൾ മേഖല നേരിടുന്ന പ്രതിസന്ധി വിവരിച്ചു. 1988 ന് മുമ്പുള്ള ഡ്രൈവിംഗ് സ്‌കൂൾ ഉടമകളെ ആദരിക്കൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് സാരഥി സുരേന്ദ്രൻ നിർവ്വഹിച്ചു.

ഐഡന്റിറ്റി കാർഡ് വിതരണം സംസ്ഥാന സെക്രട്ടറി ഇ.കെ. സോണി നിർവ്വഹിച്ചു. ഷാജി അക്കരമ്മൽ സ്വാഗതവും ടി.പി ബിനു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193350/driving-school-instructors-and-workers-association)