---
title: "#Kodiyeri| പട്ടുവം ലോക്കൽ കമ്മറ്റിയുടെ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം 22ന്"
english_title: "Pattuvam Local Committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193353/pattuvam-local-committee"
published_at: "2024-03-21T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbf431f1c82_IMG-20240321-WA0016.jpg"
keywords: []
---

# #Kodiyeri| പട്ടുവം ലോക്കൽ കമ്മറ്റിയുടെ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം 22ന്

> **Lead Summary:** **തളിപ്പറമ്പ്: **സി.പി.എം പട്ടുവം ലോക്കൽ കമ്മറ്റി ഓഫിസിനു വേണ്ടി കാവുങ്കലിൽ നിർമ്മിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ 22 ന് വൈകിട്ട് 3ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി രാജേഷ് അധ്യക്ഷനാകും.

## Article Content

**തളിപ്പറമ്പ്: **സി.പി.എം പട്ടുവം ലോക്കൽ കമ്മറ്റി ഓഫിസിനു വേണ്ടി കാവുങ്കലിൽ നിർമ്മിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ 22 ന് വൈകിട്ട് 3ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി രാജേഷ് അധ്യക്ഷനാകും.

ഏരിയാ സെക്രട്ടറി കെ. സന്തോഷ് ഫോട്ടോ അനാഛാദനവും എം. വിജിൻ എം.എൽ.എ പഴയകാല പ്രവർത്തകരെ ആദരിക്കലും നിർവ്വഹിക്കും. വാർത്താസമ്മേളനത്തിൽ പി.ബാലകൃഷ്ണൻ, ആനക്കീൽ ചന്ദ്രൻ, എം. അനൂപ്, പി.പി സുരേശൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193353/pattuvam-local-committee)