---
title: "#election |  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി"
english_title: "Free treatment scheme for election officials"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193363/free-treatment-scheme-for-election-officials"
published_at: "2024-03-21T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbfd1187943_Screenshot_2024-03-21-14-50-31-21_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #election |  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി

> **Lead Summary:** **കണ്ണൂർ**: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി, പരിശീലന കാലയളവില്‍ സംഭവിക്കുന്ന അത്യാഹിതം, മറ്റു അസുഖങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികള്‍ പണമീടാക്കാതെ ചികിത്സ നല്‍കാന്‍ പദ്ധതി. ഇത് സംബന്ധിച്ച് ജില്ലയിലെ വിവിധ ആശുപത്രി അധികൃതരുടെ യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവ് പ്രകാരം ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ തുക തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവില്‍ ലഭ്യമാക്കും.

## Article Content

**കണ്ണൂർ**: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി, പരിശീലന കാലയളവില്‍ സംഭവിക്കുന്ന അത്യാഹിതം, മറ്റു അസുഖങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികള്‍ പണമീടാക്കാതെ ചികിത്സ നല്‍കാന്‍ പദ്ധതി. ഇത് സംബന്ധിച്ച് ജില്ലയിലെ വിവിധ ആശുപത്രി അധികൃതരുടെ യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവ് പ്രകാരം ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ തുക തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവില്‍ ലഭ്യമാക്കും.

ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഓഫീസര്‍മാര്‍, പൊലീസ്, സി.എ.പി.എഫ്, സി.ആർ.പി.എഫ്, സെക്യൂരിറ്റി പേഴ്സണല്‍, ബെല്‍ / ഇ.സി.ഐ.എല്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് ചികിത്സ ലഭ്യമാക്കുക. താമസ സ്ഥലത്ത് നിന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിശീലനം അല്ലെങ്കില്‍ ഡ്യൂട്ടിക്കായി ഇറങ്ങുന്ന സമയം തൊട്ട് അവരുടെ താമസ സ്ഥലത്തേക്ക് തിരിച്ചെത്തുന്ന സമയം വരെയുള്ള കാലയളവില്‍ നടക്കുന്ന അപകടങ്ങള്‍/ അസുഖങ്ങള്‍ എന്നിവക്കാണ് ചികിത്സ ലഭ്യമാക്കുക.

ജില്ലാ മെഡിക്കല്‍ ഓഫീസറാണ് നോഡല്‍ ഓഫീസര്‍. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിന്‍, വിവിധ ആശുപത്രി അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193363/free-treatment-scheme-for-election-officials)