---
title: "#donation |  മെഗാ കേശദാന ക്യാമ്പ് 30ന് "
english_title: "Mega hair donation camp on 30th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193365/mega-hair-donation-camp-on-30th"
published_at: "2024-03-21T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbffb03c684_IMG-20240321-WA0023.jpg"
keywords: []
---

# #donation |  മെഗാ കേശദാന ക്യാമ്പ് 30ന് 

> **Lead Summary:** **മീനങ്ങാടി**: ക്യാൻസർ മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി നൽകുവാൻ മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ്റേയും പടിഞ്ഞാറത്തറ ചെമ്പകമൂല കുരുക്ഷേത്ര ഗ്രന്ഥശാലയുടെയും തൃശൂർ അമല മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ ഈ മാസം 30ന് പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ മെഗാ കേശ ദാന ക്യാമ്പ് നടക്കും. സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്കോ സംഘടിപ്പിക്കുന്ന എട്ടാമത് മെഗാ കേശദാന ക്യാമ്പ് ആണ് ഇത്. ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിക്കും.

## Article Content

**മീനങ്ങാടി**: ക്യാൻസർ മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി നൽകുവാൻ മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ്റേയും പടിഞ്ഞാറത്തറ ചെമ്പകമൂല കുരുക്ഷേത്ര ഗ്രന്ഥശാലയുടെയും തൃശൂർ അമല മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ ഈ മാസം 30ന് പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ മെഗാ കേശ ദാന ക്യാമ്പ് നടക്കും. സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്കോ സംഘടിപ്പിക്കുന്ന എട്ടാമത് മെഗാ കേശദാന ക്യാമ്പ് ആണ് ഇത്. ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിക്കും.

എണ്ണമയം കളഞ്ഞ 12 ഇഞ്ച് മുടി ദാനം ചെയ്യാൻ താല്പര്യം ഉള്ളവർക്കും ക്യാൻസർ, മറ്റ് അസുഖങ്ങൾ എന്നിവ മൂലം മുടി നഷ്ടപ്പെട്ടവർക്കും ക്യാമ്പിൽ പങ്കെടുക്കാം. സൗജന്യമായി ആവശ്യമുള്ളവർക്ക് 98 47 29 11 28 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. മുടി നൽകാൻ താല്പര്യമുള്ള മുഴുവൻ ആളുകളും ക്യാമ്പിൽ എത്തിച്ചേരണമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സെക്രട്ടറി പ്രകാശ് പ്രാസ്കോ, കേശദാന ക്യാമ്പിന്റെ കോഡിനേറ്റർമാരായ കെ.ആർ. സജിത, വിനീഷ ശ്രീപുരം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193365/mega-hair-donation-camp-on-30th)