---
title: "ആർ എൽ വി രാമകൃഷ്ണനു നേരെയുള്ള ജാതി അധിക്ഷേപം: പ്രതിഷേധവുമായി ഡിവൈഎഫ്ഐയും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193399/kannur"
published_at: "2024-03-21T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc36ce11b93_Screenshot_20240321-185707_WhatsAppBusiness.jpg"
keywords: []
---

# ആർ എൽ വി രാമകൃഷ്ണനു നേരെയുള്ള ജാതി അധിക്ഷേപം: പ്രതിഷേധവുമായി ഡിവൈഎഫ്ഐയും

> **Lead Summary:** **കണ്ണൂർ** : ആർ എൽ വി രാമകൃഷ്ണനു നേരെയുള്ള ജാതി അധിക്ഷേപം. പ്രതിഷേധവുമായി ഡിവൈഎഫ്ഐയു സത്യഭാമയെ പോലുള്ളവരെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കണ്ണൂരിൽ പറഞ്ഞു. ആർ എൽ വി രാമകൃഷ്ണ പോലെയുള്ള ഒരു കലാകാരൻ ,കഷ്ടപ്പെട്ട ജീവിത സാഹചര്യങ്ങളോട് പട പൊരുതിയാണ് ഈ നിലയിൽ എത്തിയിട്ടുള്ളത്.

## Article Content

**കണ്ണൂർ** : ആർ എൽ വി രാമകൃഷ്ണനു നേരെയുള്ള ജാതി അധിക്ഷേപം. പ്രതിഷേധവുമായി ഡിവൈഎഫ്ഐയു സത്യഭാമയെ പോലുള്ളവരെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കണ്ണൂരിൽ പറഞ്ഞു. ആർ എൽ വി രാമകൃഷ്ണ പോലെയുള്ള ഒരു കലാകാരൻ ,കഷ്ടപ്പെട്ട ജീവിത സാഹചര്യങ്ങളോട് പട പൊരുതിയാണ് ഈ നിലയിൽ എത്തിയിട്ടുള്ളത്.

അങ്ങനെ എത്തിയിട്ടുള്ള ഒരു വലിയ കലാകാരനെതിരെ അങ്ങേയറ്റം വംശീയതയും ജാതിവെറിയും തുളുമ്പുന്ന പ്രസ്താവനയാണ് നടത്തിയിട്ടുള്ളത് കേരളം ഇത്തരം ജാതി കോമരങ്ങളെ എത്രയോ വർഷങ്ങൾക്കു മുമ്പ് ചവിട്ടി പുറത്താക്കിട്ടുള്ളതാണ് ചാലക്കുടിയിൽ ഇന്ന് വൈകിട്ട് നടക്കുന്ന ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിയിൽ ആറിൽ വി രാമകൃഷ്ണന്റെ മോഹിനിയാട്ടവും അരങ്ങേറുമെന്ന് ഡിവൈഎഫ്ഐ . ശ്രീനാരായണഗുരുവിന്റെ സർവ്വമത സമ്മേളനത്തിലെ നൂറാം വാർഷികാഘോഷത്തിൻ്റെ ഓർമ്മകളിൽ നിൽക്കുമ്പോഴാണ് സത്യഭാമയെ പോലുള്ള വിദ്വേഷ ജീവികളുടെ പ്രസ്താവന വരുന്നത്.

അതുകൊണ്ടുതന്നെ വലിയ ജാഗ്രത പൊതുസമൂഹം കാണിക്കേണ്ടതുണ്ട് ഇത്തരക്കാരെ കേരളത്തിന്റെ സാമൂഹ്യന്തരീക്ഷത്തിൽ നിന്ന് അകറ്റിനിർത്താനും നമുക്ക് സാധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. വിഷയത്തിൽ ഡിവൈഎഫ്ഐ ഡിജിപിയെ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193399/kannur)