---
title: "ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തി"
english_title: "Information "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193401/information"
published_at: "2024-03-21T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc3869246c6_n59362252417110282479953d680a0f31952593c54882c97a0e2601eaafca00a853fc5177368cb345dd5644.jpg"
keywords: []
---

# ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തി

> **Lead Summary:** **ന്യൂഡല്‍ഹി: **എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തി. എസ്ബിഐ ഇന്ന് കൈമാറിയ വിവരങ്ങളടക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

## Article Content

**ന്യൂഡല്‍ഹി: **എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തി. എസ്ബിഐ ഇന്ന് കൈമാറിയ വിവരങ്ങളടക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയല്‍ നമ്ബരുകളും ഒരോ ബോണ്ടിലെയും സവിശേഷ നമ്ബരുകളും ഉള്‍പ്പെടെയാണ് പരസ്യപ്പെടുത്തിയത്. ഓരോ കമ്ബനിയും ആര്‍ക്കൊക്കെയാണ് സംഭവാന നല്‍കിയതെന്നും എത്ര വീതം നല്‍കിയെന്നും അടക്കമുള്ള വിവരങ്ങള്‍ പുറത്തുവരും.

മുദ്രവച്ച രണ്ട് കവറുകളില്‍ പെൻഡ്രൈവുകളില്‍ ആയാണ് ഇലക്ടല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. സുരക്ഷ കാരണങ്ങളാല്‍ അക്കൗണ്ട് നമ്ബറുകളും കൈവൈസി വിവരങ്ങളും എസ്ബിഐ പ്രസിദ്ധീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193401/information)