---
title: "തിരഞ്ഞെടുപ്പൊരുക്കങ്ങൾ; ഇരിട്ടിയിൽ കേന്ദ്രസേനയെത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193409/iritty"
published_at: "2024-03-21T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc3d6de7268_IMG-20240321-WA0006.jpg"
keywords: []
---

# തിരഞ്ഞെടുപ്പൊരുക്കങ്ങൾ; ഇരിട്ടിയിൽ കേന്ദ്രസേനയെത്തി

> **Lead Summary:** **ഇരിട്ടി:** ഏപ്രിൽ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയിൽ കേന്ദ്രസേനയെത്തി. ഡൽഹിയിൽ നിന്നും 80 പേരടങ്ങുന്ന സിആർപിഎഫിന്റെ ഒരു കമ്പനി സേനയാണ് വ്യാഴാഴ്ച ഇരിട്ടിയിൽ എത്തിയത്. രാവിലെ കണ്ണൂരിലെത്തിയ സേനയെ ഇവിടെ നിന്നും ഇരിട്ടിയിൽ എത്തിക്കുകയായിരുന്നു.

## Article Content

**ഇരിട്ടി:** ഏപ്രിൽ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയിൽ കേന്ദ്രസേനയെത്തി. ഡൽഹിയിൽ നിന്നും 80 പേരടങ്ങുന്ന സിആർപിഎഫിന്റെ ഒരു കമ്പനി സേനയാണ് വ്യാഴാഴ്ച ഇരിട്ടിയിൽ എത്തിയത്. രാവിലെ കണ്ണൂരിലെത്തിയ സേനയെ ഇവിടെ നിന്നും ഇരിട്ടിയിൽ എത്തിക്കുകയായിരുന്നു.

ഇരിട്ടി പോലീസ് സബ് ഡിവിഷൻ പരിധിയിലെ സുരക്ഷയ്ക്കായാണ് ഇവരെ വിന്യസിക്കുക. പ്രശ്ന ബാധിത ബൂത്തുകളിൽ സായുധരായ കേന്ദ്രസേനയുടെ സുരക്ഷ ഉണ്ടാകും. ക്രമസമാധാന പ്രശ്നങ്ങൾ, മറ്റ് സുരക്ഷാ ഭീഷണികൾ നേരിടുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഇവരുടെ ഇടപെടൽ ഉണ്ടാകും. കടത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇഗ്ളീഷ് മീഡിയം സ്‌കൂളിലാണ് ഇവർക്കുള്ള സൗകര്യങ്ങൾ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193409/iritty)