---
title: "മദ്യനയ അഴിമതിക്കേസ്; കേജരിവാളിന്‍റെ വീട്ടില്‍ ഇഡി സംഘം"
english_title: "Ed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193420/ed"
published_at: "2024-03-21T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc4720d9f82_n5936334281711031967344b886717972fb36ec0105d1279db05b89a1aa9e61ab789c7520ec86659d615305.jpg"
keywords: []
---

# മദ്യനയ അഴിമതിക്കേസ്; കേജരിവാളിന്‍റെ വീട്ടില്‍ ഇഡി സംഘം

> **Lead Summary:** **ന്യൂഡല്‍ഹി: **മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വീട്ടില്‍ ഇഡി സംഘമെത്തി. പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായാണ് ഇഡി സംഘം എത്തിയതെന്നാണ് സൂചന. എട്ട് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേജരിവാളിന്‍റെ വീട്ടിലെത്തിയിരിക്കുന്നത്.

## Article Content

**ന്യൂഡല്‍ഹി: **മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വീട്ടില്‍ ഇഡി സംഘമെത്തി. പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായാണ് ഇഡി സംഘം എത്തിയതെന്നാണ് സൂചന. എട്ട് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേജരിവാളിന്‍റെ വീട്ടിലെത്തിയിരിക്കുന്നത്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് സംരക്ഷണം വേണമെന്ന കേജരിവാളിന്‍റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇഡി സംഘമെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജരിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

കേസില്‍ തെലുങ്കാനയിലെ ബിആര്‍എസ് നേതാവ് കെ.കവിതയെ കഴിഞ്ഞയാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേജരിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എഎപി നേതാക്കളുമായി ചേര്‍ന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇഡി പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193420/ed)