---
title: "കാലടി സർവകലാശാല വൈസ് ചാൻസലറായി ഡോ. കെ.കെ. ഗീതാകുമാരിയെ നിയമിച്ചു"
english_title: "Vc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193426/vc"
published_at: "2024-03-21T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc4aa637351_n59364950217110329905772673a706957ba68e3e1ae2328d7377292aa3bfea212a8d6aa0fda01528b3e27a.jpg"
keywords: []
---

# കാലടി സർവകലാശാല വൈസ് ചാൻസലറായി ഡോ. കെ.കെ. ഗീതാകുമാരിയെ നിയമിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കാലടി സർവകലാശാല വൈസ് ചാൻസലറായി ഡോ.കെ.കെ.ഗീതാകുമാരിയെ നിയമിച്ച്‌ രാജ്ഭവൻ ഉത്തരവിറക്കി. നിലവിലെ വിസി ഡോ.എം.വി.നാരായണനെ പുറത്താക്കിയത് ഹൈക്കോടതി ശരിവച്ചതിനു പിന്നാലൊണ് പുതിയ വിസിയെ നിയമിച്ചത്. വിസി നിയമനത്തില്‍ ഡോ.എം.വി. നാരായണന്‍റെ പേരു മാത്രമാണ് സെര്‍ച്ച്‌ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. 

## Article Content

**തിരുവനന്തപുരം: **കാലടി സർവകലാശാല വൈസ് ചാൻസലറായി ഡോ.കെ.കെ.ഗീതാകുമാരിയെ നിയമിച്ച്‌ രാജ്ഭവൻ ഉത്തരവിറക്കി. നിലവിലെ വിസി ഡോ.എം.വി.നാരായണനെ പുറത്താക്കിയത് ഹൈക്കോടതി ശരിവച്ചതിനു പിന്നാലൊണ് പുതിയ വിസിയെ നിയമിച്ചത്. വിസി നിയമനത്തില്‍ ഡോ.എം.വി. നാരായണന്‍റെ പേരു മാത്രമാണ് സെര്‍ച്ച്‌ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. 

ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിസി സ്ഥാനത്ത് തുടരാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഡോ.എം.വി.നാരായണനെ പുറത്താക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193426/vc)