---
title: "തിരുവനന്തപുരം നഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം; നാല് മണിക്കൂർ ഓടാൻ അനുമതിയില്ല"
english_title: "Thiruvanathapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193435/thiruvanathapuram"
published_at: "2024-03-21T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc53c8bdb89_n5936572881711035177034b153516e702cc4918bafe2f777682ca149fb45fe5a5662e0c8fb14ee1c221e26.jpg"
keywords: []
---

# തിരുവനന്തപുരം നഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം; നാല് മണിക്കൂർ ഓടാൻ അനുമതിയില്ല

> **Lead Summary:** **തിരുവനന്തപുരം:** ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാൻ എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു. അമിത വേഗം, അമിത ഭാരം എന്നിവ സംബന്ധിച്ച്‌ പരിശോധന കര്‍ശനമാക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്.

## Article Content

**തിരുവനന്തപുരം:** ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാൻ എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു. അമിത വേഗം, അമിത ഭാരം എന്നിവ സംബന്ധിച്ച്‌ പരിശോധന കര്‍ശനമാക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്.

ടിപ്പറുകള്‍ ഓടിക്കുന്നത് സമയക്രമം പാലിച്ചാണോയെന്ന് ഉറപ്പ് വരുത്തും. അമിത ഭാരമാണ് അപകടങ്ങളുടെ പ്രധാന കാരണം. പൊലീസ്, എക്സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കും. അപകടം ഒഴിവാക്കാൻ മാർഗരേഖ തയ്യാറാക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193435/thiruvanathapuram)