---
title: "ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല; കേജരിവാളിനെ നാളെ കോടതിയിൽ ഹാജരാക്കും"
english_title: "Court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193453/court"
published_at: "2024-03-21T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc6943b168f_n5936768221711040727067b58ed47c06dd0c631b3164b591776bcc5e83bdb7b780a45417ddf48fdadadb05.jpg"
keywords: []
---

# ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല; കേജരിവാളിനെ നാളെ കോടതിയിൽ ഹാജരാക്കും

> **Lead Summary:** **ന്യൂഡല്‍ഹി: **മദ്യഅഴിമതിക്കേസില്‍ അറസ്റ്റിലായ കേജരിവാളിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി. ചോദ്യം ചെയ്യലില്‍ കേജരിവാള്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റഡില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും ഇഡി അറിയിച്ചു.

## Article Content

**ന്യൂഡല്‍ഹി: **മദ്യഅഴിമതിക്കേസില്‍ അറസ്റ്റിലായ കേജരിവാളിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി. ചോദ്യം ചെയ്യലില്‍ കേജരിവാള്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റഡില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും ഇഡി അറിയിച്ചു.

അതേസമയം കേജരിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ഇഡി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയിട്ടുണ്ട്.

കേജരിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

കേസില്‍ മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിംഗ്, കെ.കവിത എന്നിവര്‍ക്കു പുറമേ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജരിവാള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193453/court)