---
title: "വോട്ടര്‍മാരെ സഹായിക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് "
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193461/election"
published_at: "2024-03-22T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fccf48dd359_Screenshot_20240309-105412_Chrome.jpg"
keywords: []
---

# വോട്ടര്‍മാരെ സഹായിക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് 

> **Lead Summary:** **തിരുവനന്തപുരം** : വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെന്ന് ഉറപ്പാക്കണോ? വിവരങ്ങള്‍ കൈയ്യിലെ മൊബൈല്‍ ഫോണില്‍ തന്നെ ലഭിക്കും.വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് മതി. പട്ടികയില്‍ പേര് പരിശോധിക്കുക, പേര് രജിസ്റ്റര്‍ ചെയ്യുക, തിരുത്തല്‍ വരുത്തുക എന്നിവ ആപ്പിലൂടെ സാധിക്കും.

## Article Content

**തിരുവനന്തപുരം** : വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെന്ന് ഉറപ്പാക്കണോ? വിവരങ്ങള്‍ കൈയ്യിലെ മൊബൈല്‍ ഫോണില്‍ തന്നെ ലഭിക്കും.വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് മതി. പട്ടികയില്‍ പേര് പരിശോധിക്കുക, പേര് രജിസ്റ്റര്‍ ചെയ്യുക, തിരുത്തല്‍ വരുത്തുക എന്നിവ ആപ്പിലൂടെ സാധിക്കും.

ഇതിന് പുറമെ വോട്ടറുടെ ബൂത്ത് മാറ്റുന്നതിനും പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷ സമര്‍പ്പിക്കാനും അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും ആപ്പിലൂടെ കഴിയും. ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ്, സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, തെരഞ്ഞെടുപ്പ് ഫലം, നിലവില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം എന്നിവയാണ് ആപ്പിലുള്ള മറ്റ് സേവനങ്ങള്‍. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193461/election)