---
title: "#Exam |  ചോദ്യപ്പേപ്പറിൽത്തന്നെ ഉത്തരവുമായി ഹയർസെക്കൻഡറി പരീക്ഷ "
english_title: "Higher Secondary Examination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193525/higher-secondary-examination"
published_at: "2024-03-22T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd1d9cf1768_images-17-2.jpeg"
keywords: []
---

# #Exam |  ചോദ്യപ്പേപ്പറിൽത്തന്നെ ഉത്തരവുമായി ഹയർസെക്കൻഡറി പരീക്ഷ 

> **Lead Summary:** **കോഴിക്കോട്: **ചോദ്യപ്പേപ്പറിൽത്തന്നെ ഉത്തരവും അച്ചടിച്ച് ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാ പേപ്പർ. കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് ഗുരുതര തെറ്റ് സംഭവിച്ചിരിക്കുന്നത്. രണ്ട് സ്കോറിനുള്ള 12-ാമത്തെ ചോദ്യത്തിനുള്ള ഉത്തരം എട്ട് സ്‌കോറിനുള്ള 27-ാമത്തെ ചോദ്യത്തിൽ ഉൾപ്പെടുത്തിയാണ് അച്ചടിച്ച് നൽകിയിരിക്കുന്നത്.

## Article Content

**കോഴിക്കോട്: **ചോദ്യപ്പേപ്പറിൽത്തന്നെ ഉത്തരവും അച്ചടിച്ച് ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാ പേപ്പർ. കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് ഗുരുതര തെറ്റ് സംഭവിച്ചിരിക്കുന്നത്. രണ്ട് സ്കോറിനുള്ള 12-ാമത്തെ ചോദ്യത്തിനുള്ള ഉത്തരം എട്ട് സ്‌കോറിനുള്ള 27-ാമത്തെ ചോദ്യത്തിൽ ഉൾപ്പെടുത്തിയാണ് അച്ചടിച്ച് നൽകിയിരിക്കുന്നത്.

വിട്ടഭാഗം പൂരിപ്പിക്കാനുള്ളതാണ് 12-ാമത്തെ ചോദ്യം. ഇതിനായി രണ്ട് ഇടങ്ങൾ ഒഴിച്ചിട്ടിട്ടുള്ള വാക്യവും സൂചനകളും ചോദ്യമായി നൽകി. പ്രസംഗം തയ്യാറാക്കാനുള്ളതാണ് എട്ട് സ്‌കോറിനുള്ള 27-ാമത്തെ ചോദ്യം. ഈ ചോദ്യത്തിന്റെ ആദ്യഭാഗത്ത് 12-ാമത്തെ ചോദ്യമായി വന്ന അതേ വരിതന്നെയുണ്ട്. അശ്രദ്ധമായിട്ടാണ് ചോദ്യപ്പേപ്പർ അച്ചടിച്ച്‌ നൽകിയിരിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193525/higher-secondary-examination)