---
title: "ബി ജെപി വടകര ലോക്സഭ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ കൂത്തുപറമ്പിൽ പര്യടനം നടത്തി"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193571/koothuparamba"
published_at: "2024-03-22T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd3f8383bab_IMG-20240322-WA0025.jpg"
keywords: []
---

# ബി ജെപി വടകര ലോക്സഭ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ കൂത്തുപറമ്പിൽ പര്യടനം നടത്തി

> **Lead Summary:** **കൂത്തുപറമ്പ്** :ബി ജെപി വടകര ലോക്സഭ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ കൂത്തുപറമ്പിൽ പര്യടനം നടത്തി. കൂത്തുപറമ്പിലെ വിവിധ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു . സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രഫുൾ കൃഷ്ണ കൂത്തുപറമ്പിൽ പര്യടനത്തുനായി എത്തിയത്.

## Article Content

**കൂത്തുപറമ്പ്** :ബി ജെപി വടകര ലോക്സഭ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ കൂത്തുപറമ്പിൽ പര്യടനം നടത്തി. കൂത്തുപറമ്പിലെ വിവിധ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു . സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രഫുൾ കൃഷ്ണ കൂത്തുപറമ്പിൽ പര്യടനത്തുനായി എത്തിയത്.

കൂത്തുപറമ്പിലെ വിവിധ പ്രദേശങ്ങളായ മൂരിയാട് അയോധ്യ നഗർ, വലിയ വെളിച്ചം വ്യവസായശാല, ഐഎച്ച്ആർഡി കോളേജ്, മഹാത്മാഗാന്ധി കോളേജ് വള്ള്യായി, തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്  എൻ. ഹരിദാസ്, എ. പി പുരുഷോത്തമൻ, ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ്‌ സി. കെ സുരേഷ്,പി. ഷൈജു, ടി. കെ സജീവൻ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. കെ ധനജയ്ൻ, സിപി സംഗീത , ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി ഇ. മനേഷ്, കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി സി. കെ വത്സരാജൻ, കൂത്തുപറമ്പ് നഗരസഭ കൗൺസിലർ സുഷിന, മാറോളി, പാട്യം പഞ്ചായത്ത് മെമ്പമാരായ പി.മജിഷ,എൻ റീന, മൊകേരി പഞ്ചായത്ത്‌ മെമ്പർ സജിലത, ടി. കെ ഷിബു, വി. അശോകൻ,വി രാജേഷ്, പി. പുഷ്പലത എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193571/koothuparamba)