---
title: "#crop  |  കാട്ടുപന്നി ശല്യം രൂക്ഷം: വ്യാപകമായി കൃഷി നശിപ്പിച്ചു "
english_title: "Feral boar nuisance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193579/feral-boar-nuisance"
published_at: "2024-03-22T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd4c5f4bdd4_IMG-20240322-WA0013.jpg"
keywords: []
---

# #crop  |  കാട്ടുപന്നി ശല്യം രൂക്ഷം: വ്യാപകമായി കൃഷി നശിപ്പിച്ചു 

> **Lead Summary:** **എരഞ്ഞോളി: ** എരഞ്ഞോളി വടക്കുമ്പാട് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്നു. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചെയ്ത വാഴകൃഷി കൂട്ടമായി എത്തിയ കാട്ടുപന്നികൾ നശിപ്പിച്ചു. സമീപകാലത്തായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാവുകയാണ്.

## Article Content

**എരഞ്ഞോളി: ** എരഞ്ഞോളി വടക്കുമ്പാട് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്നു. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചെയ്ത വാഴകൃഷി കൂട്ടമായി എത്തിയ കാട്ടുപന്നികൾ നശിപ്പിച്ചു. സമീപകാലത്തായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാവുകയാണ്.

കഴിഞ്ഞ ദിവസം പഞ്ചായത്തിലെ 16-ാം വാർഡ് ശ്രീനാരായണ സ്കൂളിന് സമീപം കണ്ണോളി താഴെ വയലിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ കുലക്കാറായ 26ഓളം വാഴകളാണ് നശിപ്പിച്ചത്. കഴിഞ ഫ്രെബ്രുവരിയിലും ഇവിടങ്ങളിലെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.

വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഒരേക്കറോളം സ്ഥലത്താണ് വാഴ കൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നത്. തങ്ങളുടെ അദ്ദ്വാനത്തിൻ്റെ ഫലം കാട്ടുപന്നികൾ ഇല്ലാതാക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത നിസാഹയവസ്ഥിയിലാണ് കർഷകർ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പല തവണ കാട്ടുപന്നികളെ പിടികൂടിയിരുന്നുവെങ്കിലും കൃഷി നശിപ്പിക്കുന്നത് തുടർക്കഥയാകുമ്പോൾ ശാശ്വത പരിഹാരം എന്താണെന്നതിന് ഇനിയും ഉത്തരമില്ലാത്ത സാഹചര്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193579/feral-boar-nuisance)