---
title: "#Dharmashasta |  കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവം 23മുതൽ "
english_title: "Kannadipparamba Sri Dharmashasta Temple Utravilak "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193583/kannadipparamba-sri-dharmashasta-temple-utravilak"
published_at: "2024-03-22T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd4ea68aa44_IMG-20240322-WA0014.jpg"
keywords: []
---

# #Dharmashasta |  കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവം 23മുതൽ 

> **Lead Summary:** **കണ്ണൂർ:** കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവം 23മുതൽ 31 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി എഗ്ഡ നീലമന നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുക. ലക്ഷ്മികാന്ത് അഗ്ഗിത്തായയും ശിഷ്യരും അവതരിപ്പിക്കുന്ന ദേവ നൃത്തവും ഉണ്ടാവും.

## Article Content

**കണ്ണൂർ:** കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവം 23മുതൽ 31 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി എഗ്ഡ നീലമന നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുക. ലക്ഷ്മികാന്ത് അഗ്ഗിത്തായയും ശിഷ്യരും അവതരിപ്പിക്കുന്ന ദേവ നൃത്തവും ഉണ്ടാവും.

23 ന് വൈകിട്ട് 5 30ന് കൊടിയേറ്റം. 7. 30ന് സാംസ്കാരിക സദസ്സ് പത്മശ്രീ ഇ.പി.നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്യും. 24 ന് ഗാനമേള, യക്ഷഗാനം. 26ന് ഏഴുമണിക്ക് നൃത്തസന്ധ്യ. 28ന് രാവിലെ 8 30 ന് ഉത്സവബലി, 29ന് 7. 30ന് നൃത്ത അരങ്ങേറ്റവും യോഗ താളവും. 30ന് മഹോത്സവം. രാത്രി ഒൻപതിന് സംഗീതനിശ. രാത്രി 11ന് കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി ക്ഷേത്രത്തിൽ നിന്നും കരടി വരവ്.

31ന് രാവിലെ 8.30 ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്. ഉച്ചക്ക് ക്ഷേത്രനടയിൽ ആറാട്ട് സദ്യയും നടക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് അഡ്വ. കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി പി.സി. ദിനേശൻ, രാമനാഥ് ഷെട്ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193583/kannadipparamba-sri-dharmashasta-temple-utravilak)