---
title: "#stolen|  പട്ടുവത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നു "
english_title: "stole gold and cash from a locked house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193591/stole-gold-and-cash-from-a-locked-house"
published_at: "2024-03-22T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd5805d2293_IMG-20240322-WA0022.jpg"
keywords: []
---

# #stolen|  പട്ടുവത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നു 

> **Lead Summary:** **തളിപ്പറമ്പ്: **പട്ടുവത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നതായി പരാതി. പട്ടുവം കടവിന് സമീപത്തെ കെ.എ. സമീറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. എട്ടു പവനോളം സ്വർണ്ണവും രണ്ടു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു.

## Article Content

**തളിപ്പറമ്പ്: **പട്ടുവത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നതായി പരാതി. പട്ടുവം കടവിന് സമീപത്തെ കെ.എ. സമീറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. എട്ടു പവനോളം സ്വർണ്ണവും രണ്ടു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു.

സമീറിൻ്റെ ഉമ്മ സൈബുന്നീസയും അവരുടെ പ്രായമായ ഉമ്മയുമാണ് മോഷണം നടന്ന വീട്ടിൽ താമസിച്ചിരുന്നത്. രണ്ട് മാസം മുമ്പ് ഉമ്മ മരിച്ചതോടെ സൈബുന്നീസ കൂത്താട്ടുള്ള മകളുടെ വീട്ടിലേക്ക് താൽക്കാലികമായി താമസം മാറിയിരുന്നു.

പരാതിയെ തുടർന്ന് തളിപ്പറമ്പ് എസ്.ഐ പി. റഫീക്കിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193591/stole-gold-and-cash-from-a-locked-house)