---
title: "#MLPI |  ഇന്ത്യൻ റിപ്പബ്ലിക്ക് നിലനിൽക്കണമെങ്കിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം: എം.എൽ.പി.ഐ"
english_title: "MLPI kalppatta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193607/mlpi-kalppatta"
published_at: "2024-03-22T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd67cbd1af8_Picsart_24-03-22_14-50-46-271.jpg"
keywords: []
---

# #MLPI |  ഇന്ത്യൻ റിപ്പബ്ലിക്ക് നിലനിൽക്കണമെങ്കിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം: എം.എൽ.പി.ഐ

> **Lead Summary:** **കല്പറ്റ: **ഇന്ത്യ ഒരു ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ റിപ്പബ്ലിക്ക് ആയി തുടരണമെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി മുന്നണിയെ പരാജയപ്പെടുത്തണമെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) കേന്ദ്ര കമ്മിറ്റി അംഗം പി.കെ. വേണുഗോപാലൻ പറഞ്ഞു. എം.എൽ.പി.ഐ (റെഡ് ഫ്ലാഗ്) കേരള സംസ്ഥാന കമ്മിറ്റി നടത്തിയ ഉത്തരമേഖല പ്രചരണ ജാഥയുടെ സമാപന സമ്മേളനം കല്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കല്പറ്റ: **ഇന്ത്യ ഒരു ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ റിപ്പബ്ലിക്ക് ആയി തുടരണമെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി മുന്നണിയെ പരാജയപ്പെടുത്തണമെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) കേന്ദ്ര കമ്മിറ്റി അംഗം പി.കെ. വേണുഗോപാലൻ പറഞ്ഞു. എം.എൽ.പി.ഐ (റെഡ് ഫ്ലാഗ്) കേരള സംസ്ഥാന കമ്മിറ്റി നടത്തിയ ഉത്തരമേഖല പ്രചരണ ജാഥയുടെ സമാപന സമ്മേളനം കല്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഗവണ്മെൻ്റ് നൽകുന്ന ഗ്യാരണ്ടി ജനങ്ങൾക്കല്ല മറിച്ച് കുത്തകകൾക്കും ചങ്ങാത്ത മുതലാളിത്ത ശക്തികൾക്കുമാണ്. ചരക്കു സേവന നികുതി (ജി.എസ്.ടി) പോലെ സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നെടുക്കുന്ന നിയമ വ്യവസ്ഥകൾ നടപ്പാക്കിയും പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൗരത്വത്തിൻ്റെ അടിസ്ഥാന മാനദണ്ഡം മതമാണെന്നു വരുത്തിക്കൊണ്ടും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തള്ളിക്കളയുകയാണ് മോദിസർക്കാർ. മത ന്യൂനപക്ഷങ്ങൾക്കും തൊഴിലാളികൾക്കും എതിരായ നയങ്ങളാണ് അവർ നടപ്പാക്കുന്നത്. സമരം ചെയ്യുന്ന കർഷകരോട് മോദിയും ബിജെ.പി സർക്കാരുകളും സ്വീകരിക്കുന്ന അടിച്ചമർത്തൽ നടപടിയാണ് അവരുടെ യഥാർത്ഥ രാഷ്ട്രീയമെന്ന് പി.കെ. വേണുഗോപാലൻ ചൂണ്ടിക്കാട്ടി.

കല്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമ്മേളനത്തിൽ എം.എൽ.പി.ഐ (റെഡ് ഫ്ലാഗ് ) സംസ്ഥാന കമ്മിറ്റി അംഗം കെ. ദേവി അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ സെക്രട്ടറി എ.എൻ. സലിംകുമാർ, റെഡ് ഫ്ലാഗ് നേതാക്കളായ ബാബു മഞ്ഞള്ളൂർ, കെ. ശങ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193607/mlpi-kalppatta)