---
title: "വീണ്ടും ഓൺലൈൻ തട്ടിപ്പ് യുവാവിന് നഷ്ടപെട്ടത് 13 ലക്ഷം"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193620/ulikkal"
published_at: "2024-03-22T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd7c6fdf324_download_-_2023-10-07T095920.788.jpeg"
keywords: []
---

# വീണ്ടും ഓൺലൈൻ തട്ടിപ്പ് യുവാവിന് നഷ്ടപെട്ടത് 13 ലക്ഷം

> **Lead Summary:** **ഉളിക്കൽ** : ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴും തട്ടിപ്പിന്റെ പുതിയ രൂപങ്ങളുമായി യുവാക്കൾക്കിടയിൽ വിലസുകയാണ് തട്ടിപ്പ് വീരൻമാർ . ഇസ്റ്റാഗ്രാം , വാട്സ്ആപ് , ടെലഗ്രാം തുടങ്ങി മറ്റ് സാമൂഹ്യ മാധ്യമങ്ങളുടെ സാദ്ധ്യതകൾ ചൂഷണം ചെയ്യുന്ന ഇവർ പിടി മുറുകുന്നത് യുവ തലമുറയെ ആണ് . കള്ളങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കുന്ന ഇവർ ആൺ പെൺ വിത്യാസമില്ലാതെ യുജനങ്ങളിൽ നിന്നും ലക്ഷങ്ങളാണ് തട്ടി എടുക്കുന്നത് .

## Article Content

**ഉളിക്കൽ** : ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴും തട്ടിപ്പിന്റെ പുതിയ രൂപങ്ങളുമായി യുവാക്കൾക്കിടയിൽ വിലസുകയാണ് തട്ടിപ്പ് വീരൻമാർ . ഇസ്റ്റാഗ്രാം , വാട്സ്ആപ് , ടെലഗ്രാം തുടങ്ങി മറ്റ് സാമൂഹ്യ മാധ്യമങ്ങളുടെ സാദ്ധ്യതകൾ ചൂഷണം ചെയ്യുന്ന ഇവർ പിടി മുറുകുന്നത് യുവ തലമുറയെ ആണ് . കള്ളങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കുന്ന ഇവർ ആൺ പെൺ വിത്യാസമില്ലാതെ യുജനങ്ങളിൽ നിന്നും ലക്ഷങ്ങളാണ് തട്ടി എടുക്കുന്നത് .

നാണക്കേടും മാനഹാനിയും ഭീക്ഷണിയും ഭയന്ന് പലരും സത്യം വെളിയിൽ പറയാത്തതും ഇത്തരം കേസുകൾ ആരും അറിയാതെ പോകുന്നു . ഒപ്പം കൂടതൽപേർ വീണ്ടും തട്ടിപ്പിന് ഇര ആകുന്നു . ഐ ടി തട്ടിപ്പുകളുടെ വമ്പൻ സ്രാവുകളുടെ കഥയാണ് മലയോര മേഖലയായ ഉളിക്കല്ലിൽ നിന്നും വെളിയിൽ വരുന്നത് . ജോലിയും വിസയും വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പുകളിൽ നിന്നും വ്യത്യസ്തമായി യുവാവിൽ നിന്നും 72 മണിക്കൂറിനുള്ളിൽ 13 ലക്ഷത്തിൽ അധികം രൂപ . മലപ്പുറം കേന്ദ്രീകരിച്ച വൻ തട്ടിപ്പ് സംഘമാണ് പിന്നെലെന്ന് പ്രാഥമിക സൂചനകൾ ഉളിക്കൽ സ്വദേശി നൽകിയ കേസ് .

ഉളിക്കൽ സ്വദേശിയായ 31 കാരനിൽ നിന്നും നാലു ദിവസം കൊണ്ട് കവർന്നത് 1357000 രൂപയാണ് . റിവ്യൂ ടാസ്കിലൂടെ കോയിൻ ഡി സി എക്സ് എന്ന കമ്പിനിയുടെ വ്യാജ ഐഡി സൃഷിടിച്ചാണ് മൂന്നുപേർ അടങ്ങുന്ന സംഘം യുവാവിൽ നിന്നും പണം തട്ടിയത് . ലക്ഷങ്ങൾ ശമ്പളമുള്ള ജോലി വാഗ്ദ്ധാനം നൽകിയായിരുന്നു തട്ടിപ്പ് . ഇന്റർ നാഷണൽ കമ്പിനിയുടെ പേരിൽ നിർമ്മിക്കുന്ന ഇത്തരം വ്യാജ അകൗണ്ടുകളിൽ ഫ്രണ്ട് പേജ് ഒഴികെ മറ്റുള്ളവ എല്ലാം വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത് .

കമ്പിനിയുടെ ഫ്രണ്ട് ഓഫിസ് സ്റ്റാഫ് , ഫിനാൻസ് ഹെഡ് , ഫിനാന്സ് ഓപ്പറേഷൻ ഹെഡ് എന്നിങ്ങനെ പരിചയപ്പെടുത്തിയവരാണ് യുവാവുമായി ചാറ്റിങ് നടത്തിയത് . ഒരിക്കലും ഇവർ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല എന്നാണ് യുവാവ് പറയുന്നത് .ഇവർ ആവശ്യപ്പെട്ട പണം കേരളത്തിലെ അറിയപ്പെടുന്ന ബാങ്കുകളിലെ അകൗണ്ടിലാണ് നിക്ഷേപിച്ചത് . കൂടാതെ തട്ടിപ്പ് സംഘം അയച്ചുകൊടുത്ത യു ആർ എൽ കോഡുകളിലൂടെയും ഇവർ പണം സ്വീകരിച്ചു . അരീക്കോടിനെ ഏരിയ കോടാണെന്ന് തെറ്റിദ്ധരിപ്പിച്ചു പണം അയച്ചുകൊടുത്ത അകൗണ്ടുകൾ മലപ്പുറം അരീകോട് ആണെന്ന് മനസിലാകാതിരിക്കാൻ അരീക്കോടിനെ ഏരിയ കോടാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു പണം നിക്ഷേപിച്ചത് എന്നാണ് യുവാവ് പറയുന്നത് . പരാതി നൽകാനായി സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് ഏരിയ കോട് മലപ്പുറം ജില്ലയിലെ അരീക്കോടാണെന്ന് യുവാവ് തിരിച്ചറിയുന്നത് . സ്ഥലം വിറ്റതിൽ ലഭിച്ച പണമാണ് ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് യുവാവിന് നഷ്ടമായിരിക്കുന്നത് . ഉളിക്കൽ പോലീസിൽ ലഭിച്ച പരാതിയിൽ ഐ ടി ആക്ട് സെക്ഷൻ 66 ഡി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193620/ulikkal)