---
title: "യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ പ്രചരണ ബോർഡ് നശിപ്പിച്ചു"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193628/sudhakaran"
published_at: "2024-03-22T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd8dd834e29_IMG-20240322-WA0000.jpg"
keywords: []
---

# യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ പ്രചരണ ബോർഡ് നശിപ്പിച്ചു

> **Lead Summary:** **ഉളിക്കൽ: **യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ പ്രചരണ ബോർഡ് ഇന്നലെ രാത്രിയിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കുറച്ചു കാലങ്ങൾ ആയി ഈ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വർദ്ധിച്ചിരിക്കുകയാണ്. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് യുഡിഎഫ് ഭാരവാഹികൾ പറയുന്നു.

## Article Content

**ഉളിക്കൽ: **യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ പ്രചരണ ബോർഡ് ഇന്നലെ രാത്രിയിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കുറച്ചു കാലങ്ങൾ ആയി ഈ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വർദ്ധിച്ചിരിക്കുകയാണ്. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് യുഡിഎഫ് ഭാരവാഹികൾ പറയുന്നു.

സാമൂഹിക വിരുദ്ധരുടെ ഈ പ്രവർത്തിക്കെതിരെ മണിപ്പാറ ബൂത്ത്‌ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബൂത്ത്‌ പ്രസിഡന്റ്‌ ഷിജോ കരിമറ്റത്തിൽ, ബ്ലോക്ക്‌ സെക്രട്ടറി ജിന്റോ ചിറ്റേക്കാട്ട്, ജോൺ പതാപറമ്പിൽ, മണ്ഡലം പ്രസിഡന്റ്‌ കുര്യയാക്കോസ് മണിപ്പാടത്ത്, ജോസ് കാരുവേലിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193628/sudhakaran)