---
title: "കൂടത്തായി കേസ്; ജോളിയുടെ ഹർജി സുപ്രീം കോടതി തള്ളി"
english_title: "Supreme-court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193648/supreme-court"
published_at: "2024-03-22T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd9de67105a_n593927842171111903702033dfc392d44f441e2e79b7b2bd0673b70588809f901bf22be00a69ad3b802365.jpg"
keywords: []
---

# കൂടത്തായി കേസ്; ജോളിയുടെ ഹർജി സുപ്രീം കോടതി തള്ളി

> **Lead Summary:** **ന്യൂഡല്‍ഹി: **കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി തന്നെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയില്‍ ചൂണ്ടിക്കാണിച്ചു. 

## Article Content

**ന്യൂഡല്‍ഹി: **കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി തന്നെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയില്‍ ചൂണ്ടിക്കാണിച്ചു. 

അങ്ങനെയെങ്കില്‍ ജാമ്യപേക്ഷ നല്‍കാൻ ആയിരുന്നു കോടതിയുടെ മറുപടി. ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നല്‍കി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസില്‍ സുപ്രീംകോടതി നിരീക്ഷണം നടത്തിയത്. 

ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭർത്താവിന്‍റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 

2019 ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.അഭിഭാഷകൻ സച്ചിൻ പവഹ ജോളിക്കായി ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193648/supreme-court)