---
title: "കേജരിവാളിന് തിരിച്ചടി; 28 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു"
english_title: "Ed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193665/ed"
published_at: "2024-03-22T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fda659ab21f_n5939565101711121872378ec5d32f674ccaff068f8b0b89ba19661284cdefdf93fe8b880032678da84c342.jpg"
keywords: []
---

# കേജരിവാളിന് തിരിച്ചടി; 28 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു

> **Lead Summary:** **ന്യൂഡല്‍ഹി:** ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കേജരിവാളിന് തിരിച്ചടി. മാർച്ച്‌ 28വരെ കേജരിവാളിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടത്. 

## Article Content

**ന്യൂഡല്‍ഹി:** ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കേജരിവാളിന് തിരിച്ചടി. മാർച്ച്‌ 28വരെ കേജരിവാളിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടത്. 

വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷല്‍ ജഡ്ജി കാവേരി ബാജ്വ അറിയിച്ചു. ചോദ്യം ചെയ്യലിനോട് കേജരിവാള്‍ സഹകരിക്കുന്നില്ലെന്നും പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏഴു ദിവസത്തേക്കാണ് കേജരിവാളിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

കേസില്‍ കേജരിവാള്‍ കിംഗ് പിൻ ആണെന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജരിവാള്‍ സൗത്ത് ഗ്രൂപ്പില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇഡി വ്യക്തമാക്കി.കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു.

കോഴപ്പണം എഎപി ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും ഇഡി വാദിച്ചു. അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. കോടതിയുടെ പുറത്ത് രാത്രിയും ഒട്ടേറെ എഎപി പ്രവർത്തകർ തടിച്ചുകൂടിയിരിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയിലെങ്ങും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. 

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അഡീഷനല്‍ സോളിസിറ്റർ ജനറല്‍ എസ്.വി. രാജു കോടതിയില്‍ പറഞ്ഞു. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി കേജരിവാളിനായി ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193665/ed)