---
title: "പ്രചാരണത്തിന് കുടുംബശ്രീ ആശാ വർക്കർമാർ; തോമസ് ഐസക്കിനെതിരെ പരാതി"
english_title: "Complaint "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193670/complaint"
published_at: "2024-03-22T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdaa452fc5b_n5939539801711122866218ff78d24d380f47b499b6b6d27f1898242354b3bf290f6191c5492af719a22089.jpg"
keywords: []
---

# പ്രചാരണത്തിന് കുടുംബശ്രീ ആശാ വർക്കർമാർ; തോമസ് ഐസക്കിനെതിരെ പരാതി

> **Lead Summary:** **പത്തനംതിട്ട: **എല്‍ഡിഎഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക്ക് പ്രചാരണത്തിന് കുടുംബശ്രീ, ആശാ വര്‍ക്കര്‍മാർ എന്നിവരെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച്‌ യുഡിഎഫ് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കുമാണ് യുഡിഎഫ് പരാതി നല്‍കിയത്. 

## Article Content

**പത്തനംതിട്ട: **എല്‍ഡിഎഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക്ക് പ്രചാരണത്തിന് കുടുംബശ്രീ, ആശാ വര്‍ക്കര്‍മാർ എന്നിവരെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച്‌ യുഡിഎഫ് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കുമാണ് യുഡിഎഫ് പരാതി നല്‍കിയത്. 

കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. അതേസമയം യുഡിഎഫിന്‍റെ ആരോപണങ്ങള്‍ എല്‍ഡിഎഫ് നിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193670/complaint)