---
title: "അംഗന്‍വാടിക്ക് കുടിവെള്ള സൗകര്യം  ഏര്‍പ്പെടുത്തി"
english_title: " Water "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193683/water"
published_at: "2024-03-22T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdb8d9a0d41_IMG-20240322-WA0006.jpg"
keywords: []
---

# അംഗന്‍വാടിക്ക് കുടിവെള്ള സൗകര്യം  ഏര്‍പ്പെടുത്തി

> **Lead Summary:** **ആറളം ഫാം:** ആറളം വന്യജീവി സങ്കേതത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ആറളം ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി മുഖാന്തിരം ആറളം ഫാം പുനരധിവാസ മേഖലയില്‍ 9-ാം ബ്ലോക്കില്‍ വളയംചാലിലെ അംഗന്‍വാടിക്ക് കുടിവെള്ള സൌകര്യം ഏര്‍പ്പെടുത്തി. ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. പ്രസാദിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രദീപ് ഉത്ഘാടനം ചെയ്തു.

## Article Content

**ആറളം ഫാം:** ആറളം വന്യജീവി സങ്കേതത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ആറളം ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി മുഖാന്തിരം ആറളം ഫാം പുനരധിവാസ മേഖലയില്‍ 9-ാം ബ്ലോക്കില്‍ വളയംചാലിലെ അംഗന്‍വാടിക്ക് കുടിവെള്ള സൌകര്യം ഏര്‍പ്പെടുത്തി. ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. പ്രസാദിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രദീപ് ഉത്ഘാടനം ചെയ്തു.

ആറളം ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി പ്രസിഡണ്ട് മല്ലിക പി.സി സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ ശിശിത പി.എസ് നന്ദിയും പറഞ്ഞു. പ്രദീപന്‍ കാരായി, ഡെ. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, രമേശന്‍ കെ, ഡെ. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്), ജിത്തു പൂവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. അംഗന്‍വാടി കുട്ടികളുടെ മാതാപിതാക്കളും, ബ്ലോക്ക് 9 ലെ പ്രൊമോട്ടര്‍മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193683/water)