---
title: "വരവറിയിച്ച് രാജാക്കന്മാർ; ആദ്യ മത്സരത്തിൽ ചെന്നൈക്ക് വിജയം"
english_title: "Ipl chennai "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193695/ipl-chennai"
published_at: "2024-03-23T00:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdcf81e289b_IMG-20240322-WA0044.jpg"
keywords: []
---

# വരവറിയിച്ച് രാജാക്കന്മാർ; ആദ്യ മത്സരത്തിൽ ചെന്നൈക്ക് വിജയം

> **Lead Summary:** **ചെപ്പോക്ക്: **ഐപിഎല്‍ 2024 സീസണിലെ ആദ്യ വിജയം ചെന്നൈ സൂപ്പർ കിംഗ്സിന് . ഇന്ന് RCB ഉയർത്തിയ 174 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സ് 19ആം ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആരും വലിയ ഇന്നിംഗ്സ് പടുത്തില്ല എങ്കിലും എല്ലാവരുടെയും ചെറിയ മികച്ച സംഭാവനകള്‍ ചെന്നൈയെ വിജയത്തില്‍ എത്തിക്കുക ആയിരുന്നു.

## Article Content

**ചെപ്പോക്ക്: **ഐപിഎല്‍ 2024 സീസണിലെ ആദ്യ വിജയം ചെന്നൈ സൂപ്പർ കിംഗ്സിന് . ഇന്ന് RCB ഉയർത്തിയ 174 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സ് 19ആം ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആരും വലിയ ഇന്നിംഗ്സ് പടുത്തില്ല എങ്കിലും എല്ലാവരുടെയും ചെറിയ മികച്ച സംഭാവനകള്‍ ചെന്നൈയെ വിജയത്തില്‍ എത്തിക്കുക ആയിരുന്നു.

ഓപ്പണറായി ഇറങ്ങി ചെന്നൈക്ക് ആയി അരങ്ങേറിയ രചിൻ രവീന്ദ്ര മികച്ച രീതിയില്‍ ബാറ്റു ചെയ്ത് 15 പന്തില്‍ 37 റണ്‍സ് എടുത്തു. 3 സിക്സും 3 ഫോറും രചിൻ അടിച്ചു. ക്യാപ്റ്റൻ റുതുരാജ് 15 റണ്‍സ് മാത്രമെ എടുത്തുള്ളൂ.

19 പന്തില്‍ 27 റണ്‍സ് എടുത്ത രഹാനെയും നല്ല സംഭാവന ചെയ്തു. മിച്ചല്‍ 18 പന്തില്‍ 22 റണ്‍സും എടുത്തു. രഹാനെയും മിച്ചലിനെയും ഗ്രീൻ ആണ് പുറത്താക്കിയത്. പിന്നീട് ഡൂബെയും ജഡേജയും ഒരുമിച്ച്‌ കരുതലോടെ കളിച്ചു. 15 ഓവർ കഴിഞ്ഞപ്പോള്‍ ചെന്നൈ 128-4 എന്ന നിലയില്‍ ആയിരുന്നു. 5 ഓവറില്‍ ജയിക്കാൻ 46 റണ്‍സ്.

ഇത് 18 പന്തില്‍ 18 എന്ന നിലയിലേക്ക് കുറച്ഛ് കൊണ്ടുവരാൻ ഈ കൂട്ടുകെട്ടിനായി. 19ആം ഓവറിലേക്ക് അവർ കളി ജയിക്കുകയും ചെയ്തു. ശിവം ദൂബെ 28 പന്തില്‍ നിന്ന് 34 റണ്‍സും ജഡേജ 17 പന്തില്‍ നിന്ന് 25 റണ്‍സും എടുത്തു പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത RCB 20 ഓവറില്‍ 173/6 എന്ന സ്കോർ ആയിരുന്നു എടുത്തത്. ഒരു ഘട്ടത്തില്‍ 42/3 എന്ന നിലയിലേക്കും പിന്നീട് 78/5 എന്ന നിലയിലേക്കും വീണ ടീമിനെ ഇന്ന് ഐപിഎല്‍ 2024ലെ ഉദ്ഘാടന മത്സരത്തില്‍ 173/6 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത് കാർത്തികും അനുജും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് ആയിരുന്നു.

മികച്ച തുടക്കമാണ് ആര്‍സിബിയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസി നല്‍കിയത്. ആദ്യ ഓവറുകളില്‍ തകര്‍ത്തടിച്ച താരം പവര്‍പ്ലേയ്ക്കുള്ളില്‍ പുറത്താകുമ്ബോള്‍ 23 പന്തില്‍ 35 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ പിന്നീട് രജത് പടിദാറിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി.

ഫാഫിനെ പുറത്താക്കിയ മുസ്തഫിസുറാണ് രജത് പടിദാറിനെ പുറത്താക്കിയത്. അതേ സമയം മാക്സ്വെല്ലിനെ ദീപക് ചഹാര്‍ മടക്കി. 42/3 എന്ന നിലയില്‍ 35 റണ്‍സ് കൂട്ടിചേര്‍ക്കുവാന്‍ ആര്‍സിബിയെ വിരാട് - കാമറണ്‍ ഗ്രീന്‍ കൂട്ടുകെട്ടിന് കഴിഞ്ഞുവെങ്കിലും മുസ്തഫിസുറിന്റെ തകര്‍പ്പന്‍ ബൗളിംഗ് കോഹ്‍ലിയെയും(21), ഗ്രീനിനെയും(18) ഒരേ ഓവറില്‍ പുറത്താക്കി.

ഇതോടെ ആര്‍സിബി 78/5 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് ആറാം വിക്കറ്റില്‍ അനുജ് റാവത്ത് - ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 95 റണ്‍സാണ് നേടിയത്. കാര്‍ത്തിക് 38 റണ്‍സും റാവത്ത് 25 പന്തില്‍ 48 റണ്‍സും റണ്‍സും നേടി.

തുഷാര്‍ ദേശ് പാണ്ടേ എറിഞ്ഞ 18ാം ഓവറില്‍ 25 റണ്‍സാണ് റാവത്തും കാര്‍ത്തിക്കും ചേര്‍ന്ന് നേടിയത്. ഓവറില്‍ നിന്ന് റാവത്ത് രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു സിക്സ് നേടി.മുസ്തഫിസുര്‍ 4 വിക്കറ്റ് നേടി ചെന്നൈ ബൗളിംഗില്‍ തിളങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193695/ipl-chennai)