---
title: "മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വോട്ട്: ക്യാമ്പയിന്‍ നടത്തി"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193696/election"
published_at: "2024-03-23T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe2425c764b_Screenshot_20240309-105412_Chrome.jpg"
keywords: []
---

# മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വോട്ട്: ക്യാമ്പയിന്‍ നടത്തി

> **Lead Summary:** **തിരുവനന്തപുരം** :അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെണ്ടയാട് മഹാത്മ ഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. കോളജിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും രജിസ്‌ട്രേഷന്‍ നടത്തി.

## Article Content

**തിരുവനന്തപുരം** :അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെണ്ടയാട് മഹാത്മ ഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. കോളജിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും രജിസ്‌ട്രേഷന്‍ നടത്തി.

അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. കൂത്തുപറമ്പ് നിയോജകമണ്ഡലം അസി. റിട്ടേണിങ് ഓഫീസര്‍ എസ് എസ് അഭിനേഷ്, നോഡല്‍ ഓഫീസര്‍ ബാബു മണപ്പാട്ടി, ടീം അംഗങ്ങളായ സി എം നിര്‍മ്മല്‍, പ്രവിഷ, സ്വാതി എന്നിവര്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193696/election)