---
title: "സ്ഥാനാര്‍ഥികള്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം "
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193698/election"
published_at: "2024-03-23T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe2516426db_images_(4).png"
keywords: []
---

# സ്ഥാനാര്‍ഥികള്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം 

> **Lead Summary:** **തിരുവനന്തപുരം** : സ്ഥാനാര്‍ഥികള്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം** : സ്ഥാനാര്‍ഥികള്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും കേരളത്തില്‍ എവിടെയെങ്കിലും പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാം. സ്ഥാനാര്‍ഥികളുടെ പേരിലോ അല്ലെങ്കില്‍ സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ഏജന്റിന്റെയും പേരില്‍ സംയുക്തമായോ അക്കൗണ്ട് തുടങ്ങാം. സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് കെട്ടിവെക്കുന്ന തുക ഉള്‍പ്പെടെയുള്ള മുഴുവന്‍ തെരഞ്ഞെടുപ്പ് ചെലവുകളും ഈ അക്കൗണ്ട് വഴി മാത്രം ചെലവാക്കേണ്ടതാണ്. മതിയായ രേഖകളില്ലാതെ സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിയുടെ ഏജന്റോ, പാര്‍ട്ടി പ്രവര്‍ത്തകരോ 50,000 രൂപക്ക് മുകളിലുള്ള തുക തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയില്‍ മണ്ഡലത്തില്‍ കൊണ്ടുപോകരുത്. 10,000 രൂപ വരെയുള്ള ചെലവുകള്‍ മാത്രമേ പണമായി നല്‍കാവൂ. അതില്‍ കൂടുതല്‍ വരുന്ന തുക ചെക്ക്, ഡ്രാഫ്റ്റ് ആര്‍ ടി ജെ എസ് മുഖേന നല്‍കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193698/election)