---
title: "കടുവയുടെ മരണകാരണം:  മുള്ളൻപന്നിയുടെ മുള്ളുകൾ ആന്തരികാവയവങ്ങൾക്ക്  തറച്ചത്  എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് "
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193711/adakkathod"
published_at: "2024-03-23T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe318ed439a_Screenshot_20240323-065459_Chrome.jpg"
keywords: []
---

# കടുവയുടെ മരണകാരണം:  മുള്ളൻപന്നിയുടെ മുള്ളുകൾ ആന്തരികാവയവങ്ങൾക്ക്  തറച്ചത്  എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് 

> **Lead Summary:** **കേളകം**: അടക്കാത്തോട്ടിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടി വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ ചത്തുപോയ കടുവയുടെ പോസ്റ്റ്മാർട്ടം നടത്തി. കടുവയുടെ നെഞ്ചിലും മുഖത്തും ഏറ്റ മുറിവുകളും , മുള്ളൻ പന്നിയെ ഭക്ഷിച്ചതു മൂലം ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കേളകം**: അടക്കാത്തോട്ടിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടി വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ ചത്തുപോയ കടുവയുടെ പോസ്റ്റ്മാർട്ടം നടത്തി. കടുവയുടെ നെഞ്ചിലും മുഖത്തും ഏറ്റ മുറിവുകളും , മുള്ളൻ പന്നിയെ ഭക്ഷിച്ചതു മൂലം ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിനും ആന്തരിക അവയവങ്ങളുടെ പരിശോധനക്കും ശേഷം മാത്രമേ ലഭ്യമാകുവെന്ന് കണ്ണൂർ ഡി എഫ് ഒ വൈശാഖ് ശശിധരൻ പറഞ്ഞു .പൂക്കോട് വെറ്റിനറി കോളേജിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിന് ശേഷം കടുവയുടെ ജഡം വയനാട്ടിലെ മുതുമലയിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193711/adakkathod)