---
title: "ആറളം കൃഷിഭവൻ അറിയിപ്പ് "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193713/aralam"
published_at: "2024-03-23T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe358058d6b_images_(3)_(24).jpeg"
keywords: []
---

# ആറളം കൃഷിഭവൻ അറിയിപ്പ് 

> **Lead Summary:** **ആറളം** : ആറളം കൃഷിഭവൻ പരിധിയിൽ കുരുമുളകിൻ്റെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർമാർ സംഘടിപ്പിക്കുന്ന കുരുമുളക് കൃഷിയെ കുറിച്ചുള്ള പരിശീലന പരിപാടി ഇന്ന് രാവിലെ 10.30 ന് കൃഷിഭവൻ ഹാളിൽ വെച്ച് നടക്കും.

## Article Content

**ആറളം** : ആറളം കൃഷിഭവൻ പരിധിയിൽ കുരുമുളകിൻ്റെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർമാർ സംഘടിപ്പിക്കുന്ന കുരുമുളക് കൃഷിയെ കുറിച്ചുള്ള പരിശീലന പരിപാടി ഇന്ന് രാവിലെ 10.30 ന് കൃഷിഭവൻ ഹാളിൽ വെച്ച് നടക്കും.

അത്യുല്പാദന ശേഷിയുള്ള വിവിധ ഇനം കുരുമുളക് ഇനങ്ങൾ, അവയുടെ ലഭ്യത, എന്നിവയെ കുറിച്ച് അറിയുന്നതിനു വേണ്ടിയുമാണ് ക്ലാസ്. താൽപര്യമുള്ള കർഷകർ രാവിലെ 10 മണിക്ക് കൃഷിഭവനിൽ എത്തിചേരണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193713/aralam)