---
title: "മുഴക്കുന്ന്  ടൗണിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു"
english_title: "Muzhakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193747/muzhakunnu"
published_at: "2024-03-23T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe5e7ec79a9_IMG-20240323-WA0011.jpg"
keywords: []
---

# മുഴക്കുന്ന്  ടൗണിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു

> **Lead Summary:** **മുഴക്കുന്ന്** : മുഴക്കുന്ന് ടൗണിൽ യുഡിഫ് തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ചു. മുഴക്കുന്ന് ടൗൺ മുതൽ ഗുണ്ഡിക വരെയുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ച യുഡിഫ്ൻ്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളുമാണ് വ്യാപകമായി നശിപ്പിച്ചത്. 

## Article Content

**മുഴക്കുന്ന്** : മുഴക്കുന്ന് ടൗണിൽ യുഡിഫ് തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ചു. മുഴക്കുന്ന് ടൗൺ മുതൽ ഗുണ്ഡിക വരെയുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ച യുഡിഫ്ൻ്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളുമാണ് വ്യാപകമായി നശിപ്പിച്ചത്. 

സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കാൻ രാഷ്ട്രിയ കക്ഷികളുടെ നേതാക്കളും പോലീസും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പ്രചരണ സാമഗ്രികൾ നഷ്ടപ്പെട്ട വിവരം മുഴക്കുന്ന് സി ഐ യെ വിളിച്ചു പറഞ്ഞപ്പോൾ അവരിൽ നിന്നും സർവ്വകക്ഷി മീറ്റിംഗിൽ എടുത്ത തീരുമാനത്തിനു വിരുദ്ധമായ പ്രതികരണമാണ് ഉണ്ടായത്. പോലീസിൻ്റെ ഇത്തരം സമീപനങ്ങൾക്കെതിരെയും, സി പി എം ന്റെ കിരാത പ്രവർത്തികൾക്കെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിഐയുടെ പക്ഷപാതപരായ സമീപനത്തിനെതിരെയും പ്രചരണ സാമഗ്രികളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടും കണ്ണൂർ ജില്ലാ കലക്ടർക്ക് പരാതി കൊടുക്കുമെന്ന് കെ.എം ഗിരീഷ് ജനറൽ സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പേരാവൂർ എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193747/muzhakunnu)