---
title: "'കണിച്ചാർ സ്വദേശിയുടെ ജീവൻ രക്ഷിക്കാനായി' കണിച്ചാറില്‍ നിന്ന് ആംബുലന്‍സ് കോഴിക്കോടെത്തിയത്   ഒരു മണിക്കൂര്‍ 35 മിനിറ്റില്‍"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193762/kanichar"
published_at: "2024-03-23T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe6723d93fa_Screenshot_20240323-105152_WhatsAppBusiness.jpg"
keywords: []
---

# 'കണിച്ചാർ സ്വദേശിയുടെ ജീവൻ രക്ഷിക്കാനായി' കണിച്ചാറില്‍ നിന്ന് ആംബുലന്‍സ് കോഴിക്കോടെത്തിയത്   ഒരു മണിക്കൂര്‍ 35 മിനിറ്റില്‍

> **Lead Summary:** **കണിച്ചാർ** : കണിച്ചാർ സ്വദേശിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കണിച്ചാറില്‍ നിന്ന് ആംബുലന്‍സ് കോഴിക്കോട് മൈത്ര ആശുപത്രിയിലെത്തിയത് ഒരു മണിക്കൂര്‍ 35 മിനിറ്റില്‍. കേളകം സ്വദേശി ആംബുലന്‍സ് ഡ്രൈവര്‍ എന്‍. ഡി. ബെസ്റ്റിനാണ് ചുരുങ്ങിയ സമയം കൊണ്ട് 115 കിലോമീറ്റര്‍ ദൂരത്ത് രോഗിയെ ആശുപത്രിയിലെത്തിച്ചത്.

## Article Content

**കണിച്ചാർ** : കണിച്ചാർ സ്വദേശിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കണിച്ചാറില്‍ നിന്ന് ആംബുലന്‍സ് കോഴിക്കോട് മൈത്ര ആശുപത്രിയിലെത്തിയത് ഒരു മണിക്കൂര്‍ 35 മിനിറ്റില്‍. കേളകം സ്വദേശി ആംബുലന്‍സ് ഡ്രൈവര്‍ എന്‍. ഡി. ബെസ്റ്റിനാണ് ചുരുങ്ങിയ സമയം കൊണ്ട് 115 കിലോമീറ്റര്‍ ദൂരത്ത് രോഗിയെ ആശുപത്രിയിലെത്തിച്ചത്.

ശനിയാഴ്ച രാവിലെ ആറു മണിക്ക് പുറപ്പെട്ട ആമ്പുലന്‍സ് 7.35 ഓടെ മൈത്ര ആശുപത്രിയിലെത്തി. പേരാവൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുമാരനെയാണ് ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് എത്തിച്ചത്. മാറ്റിവെക്കാനുള്ള ഹൃദയം ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് മൈത്ര ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. വഴിയില്‍ വിവിധ സ്റ്റേഷനുകളിലെ പോലീസ് ട്രാഫിക്ക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കിയതായി ബെസ്റ്റിന്‍ പറഞ്ഞു. ഇതിന് മുന്‍പും ബെസ്റ്റിന്‍ സമാനമായ രീതിയില്‍ അത്യാസന്ന നിലയിലുള്ള രോഗിയെ ആശുപത്രിയിലെത്തിച്ച് ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193762/kanichar)