---
title: "കോവാക്സീനെടുത്തു കഴിഞ്ഞാൽ കുട്ടികൾ പാരസെറ്റമോൾ  കഴിച്ചിരിക്കണം എന്ന പ്രചാരണം തെറ്റാണെന്ന് ഉൽപാദകരായ ഭാരത് ബയോടെക്ക്"
english_title: "No need of paracetamol after covaxin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19377/no-need-of-paracetamol-after-covaxin"
published_at: "2022-01-06T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d64c1fea4b8_images - 2022-01-06T072533.663.jpeg"
keywords: []
---

# കോവാക്സീനെടുത്തു കഴിഞ്ഞാൽ കുട്ടികൾ പാരസെറ്റമോൾ  കഴിച്ചിരിക്കണം എന്ന പ്രചാരണം തെറ്റാണെന്ന് ഉൽപാദകരായ ഭാരത് ബയോടെക്ക്

> **Lead Summary:** കുട്ടികൾ കോവാക്സീനെടുത്തു കഴിഞ്ഞാൽ 3 പാരസെറ്റമോൾ ഗുളിക (500 മില്ലാഗ്രാം) ഇടവിട്ടു കഴിച്ചിരിക്കണം എന്ന പ്രചാരണം തെറ്റാണെന്ന് ഉൽപാദകരായ ഭാരത് ബയോടെക്ക് അറിയിച്ചു.

## Article Content

കുട്ടികൾ കോവാക്സീനെടുത്തു കഴിഞ്ഞാൽ 3 പാരസെറ്റമോൾ ഗുളിക (500 മില്ലാഗ്രാം) ഇടവിട്ടു കഴിച്ചിരിക്കണം എന്ന പ്രചാരണം തെറ്റാണെന്ന് ഉൽപാദകരായ ഭാരത് ബയോടെക്ക് അറിയിച്ചു.

കോവാക്സീനെടുക്കുന്നവർ ഒപ്പം പാരസെറ്റമോളോ വേദനസംഹാരിയോ കഴിക്കേണ്ടതില്ല.

 കോവിഡ് വാക്സീന്റെ കരുതൽ ഡോസ് (മൂന്നാം ഡോസ്), നേരത്തേ സ്വീകരിച്ച അതേ വാക്സീൻ തന്നെയാകും. മറ്റൊരു വാക്സീൻ നൽകിയുള്ള സങ്കലനം (വാക്സീൻ മിക്സ്), വ്യക്തമായ ഡേറ്റ ലഭിച്ച ശേഷം പിന്നീട് പരിഗണിക്കുമെങ്കിലും തൽക്കാലം മൂന്നാം ഡോസിൽ മാറ്റമുണ്ടാകില്ല.

നേരിയ കോവിഡ് ബാധയുള്ളവർക്കു വൈറസ് സ്ഥിരീകരിച്ച് ഏഴാം ദിവസം ഹോം ഐസലേഷൻ അവസാനിപ്പിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനു പ്രത്യേക പരിശോധനയും ആവശ്യമില്ല. തുടർച്ചയായി 3 ദിവസം പനിയില്ലെങ്കിൽ, പോസിറ്റീവായി ഏഴാം ദിവസം ഐസലേഷൻ അവസാനിപ്പിക്കാം. നേരത്തേ വീട്ടിൽ ഐസലേഷനിൽ കഴിയേണ്ടത് 10 ദിവസമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19377/no-need-of-paracetamol-after-covaxin)