---
title: "#Media  |  ലോക്‌സഭാ തെരഞ്ഞെടുപ്പ്: എം.സി.എം.സി സെല്‍ മീഡിയ സെന്റര്‍ ഉദ്ഘാടനം 25ന് "
english_title: "Lok Sabha Elections"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193774/lok-sabha-elections"
published_at: "2024-03-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe6d3cdb193_Entertainment-Industry-and-the-Social-Media-Trends.jpg"
keywords: []
---

# #Media  |  ലോക്‌സഭാ തെരഞ്ഞെടുപ്പ്: എം.സി.എം.സി സെല്‍ മീഡിയ സെന്റര്‍ ഉദ്ഘാടനം 25ന് 

> **Lead Summary:** **കണ്ണൂർ**: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി(എം.സി.എം.സി) സെല്‍ മീഡിയ സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 25ന് ഉച്ചക്ക് 2.30ന് നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ് പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, കേബിള്‍ ടി വി, ഇന്റര്‍നെറ്റ്, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയിലെ തെരഞ്ഞെടുപ്പ് വാര്‍ത്തകളുടെ നിരീക്ഷണം എന്നിവക്കായാണ് എം.സി.എം.സി സെല്‍ പ്രവര്‍ത്തിക്കുക. എം.സി.എം.സി യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി(എം.സി.എം.സി) സെല്‍ മീഡിയ സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 25ന് ഉച്ചക്ക് 2.30ന് നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ് പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, കേബിള്‍ ടി വി, ഇന്റര്‍നെറ്റ്, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയിലെ തെരഞ്ഞെടുപ്പ് വാര്‍ത്തകളുടെ നിരീക്ഷണം എന്നിവക്കായാണ് എം.സി.എം.സി സെല്‍ പ്രവര്‍ത്തിക്കുക. എം.സി.എം.സി യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193774/lok-sabha-elections)