---
title: "#cannabis |  പതിനഞ്ചോളം കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ "
english_title: "Accused in fifteen cases arrested with cannabis "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193782/accused-in-fifteen-cases-arrested-with-cannabis"
published_at: "2024-03-23T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe7355f3da9_Picsart_24-03-23_11-44-23-285.jpg"
keywords: []
---

# #cannabis |  പതിനഞ്ചോളം കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ 

> **Lead Summary:** **കല്‍പ്പറ്റ:** കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്‌റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍.ഡി.പി.എസ് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പിടികൂടി. കീഴൂർ ഷംനാസ് മന്‍സിലിൽ മുഹമ്മദ് ഷംനാസ് നെയാണ് ഇന്നലെ ഉച്ചയോടെ തൃശിലേരി ബാവലി ടൗണിലുള്ള ആല്‍മര ചുവട്ടില്‍ നിന്നും പോലീസ് പിടികൂടിയത്.

## Article Content

**കല്‍പ്പറ്റ:** കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്‌റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍.ഡി.പി.എസ് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പിടികൂടി. കീഴൂർ ഷംനാസ് മന്‍സിലിൽ മുഹമ്മദ് ഷംനാസ് നെയാണ് ഇന്നലെ ഉച്ചയോടെ തൃശിലേരി ബാവലി ടൗണിലുള്ള ആല്‍മര ചുവട്ടില്‍ നിന്നും പോലീസ് പിടികൂടിയത്.

പരിശോധനക്കിടെ ഇയാളില്‍ നിന്ന് എട്ട് ഗ്രാം കഞ്ചാവും സ്വര്‍ണമാലയുടെ കഷ്ണവും പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരന്തര കുറ്റവാളിയാണെന്ന് തിരിച്ചറിയുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളാണ്. ഉത്സവങ്ങള്‍ കേന്ദ്രീകരിച്ച് മാല പറിക്കല്‍ ശീലമാക്കിയ ഇയാള്‍ വള്ളിയൂര്‍ക്കാവ് പരിസരത്തേക്കാണ് വന്നിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193782/accused-in-fifteen-cases-arrested-with-cannabis)