---
title: "#elephant |  വീണ്ടും കാട്ടാനക്കെടുതി; വീടും പുകപ്പുരയും കൃഷികളും നശിപ്പിച്ചു "
english_title: "wild elephant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193825/wild-elephant"
published_at: "2024-03-23T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe94d205823_IMG-20240323-WA0014.jpg"
keywords: []
---

# #elephant |  വീണ്ടും കാട്ടാനക്കെടുതി; വീടും പുകപ്പുരയും കൃഷികളും നശിപ്പിച്ചു 

> **Lead Summary:** കോതമംഗലം-കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കൂനൻ മലയിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമെത്തി; വീടും, പുകപ്പുരയും, കൃഷികളും നശിപ്പിച്ചു. മാമലക്കണ്ടം, കൂനൻ മല സ്വദേശി കെ.കെ. തോമസിൻ്റെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. വീടിൻ്റെ വരാന്തയിൽ കയറി വാതിലും ജനാലയും തകർക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തുള്ള ജോൺസൻ എന്നയാളുടെ പുകപ്പുരയും ആനകൾ നശിപ്പിച്ചു. കവുങ്ങ് ഉൾപ്പെടെയുള്ള കൃഷികളും ചവിട്ടിമെതിച്ചു.

## Article Content

കോതമംഗലം-കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കൂനൻ മലയിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമെത്തി; വീടും, പുകപ്പുരയും, കൃഷികളും നശിപ്പിച്ചു. മാമലക്കണ്ടം, കൂനൻ മല സ്വദേശി കെ.കെ. തോമസിൻ്റെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. വീടിൻ്റെ വരാന്തയിൽ കയറി വാതിലും ജനാലയും തകർക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തുള്ള ജോൺസൻ എന്നയാളുടെ പുകപ്പുരയും ആനകൾ നശിപ്പിച്ചു. കവുങ്ങ് ഉൾപ്പെടെയുള്ള കൃഷികളും ചവിട്ടിമെതിച്ചു.

ആനക്കൂട്ടമെത്തിയപ്പോൾ തോമസും കുടുംബാംഗങ്ങളും ബന്ധുവീട്ടിലായിരുന്നു. ഒരാഴ്ചയായി തുടർച്ചയായി കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് ഭീതി വിതക്കുകയാണെന്ന് വാർഡ് മെമ്പർ സൽമാ പരീത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193825/wild-elephant)