---
title: "#fast |  സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു "
english_title: "A community fast was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193826/a-community-fast-was-organized"
published_at: "2024-03-23T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe9646b267f_IMG-20240323-WA0015.jpg"
keywords: []
---

# #fast |  സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു 

> **Lead Summary:** **പെരിങ്ങോം:** ശ്രേയസ് വെളിച്ചംതോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കൊരങ്ങാട് സ്‌നേഹദീപം സ്വാശ്രയ സംഘത്തില്‍ സംഘടിപ്പിച്ച പരിപാടി പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തംഗം ഷജീര്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ശ്രേയസ് കോഡിനേറ്റര്‍ ഷാജി മാത്യു അധ്യക്ഷത വഹിച്ചു.

## Article Content

**പെരിങ്ങോം:** ശ്രേയസ് വെളിച്ചംതോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കൊരങ്ങാട് സ്‌നേഹദീപം സ്വാശ്രയ സംഘത്തില്‍ സംഘടിപ്പിച്ച പരിപാടി പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തംഗം ഷജീര്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ശ്രേയസ് കോഡിനേറ്റര്‍ ഷാജി മാത്യു അധ്യക്ഷത വഹിച്ചു.

കൊരങ്ങാട് ജുമ മസ്ജിദ് ഖത്തീബ് സിറാജുദീന്‍ ഇര്‍ഫാനി, ഫാ. പീറ്റര്‍ മുല്ലക്കാട്ടില്‍, പി. കൃഷ്ണന്‍, നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ശ്രേയസ് കോഡിനേറ്റര്‍മാരായ ഷാജി മാത്യു, വി.വി. നളിനാക്ഷന്‍, സി.ഡി.ഒ ജോയ്‌സി രാജു, കെ.വി. അജിത, സാബു പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193826/a-community-fast-was-organized)