---
title: "#CPM |  സി.പി.എം പട്ടുവം ലോക്കൽ കമ്മറ്റിയുടെ കോടിയേരി ബാലകൃഷ്ണൻ മന്ദിരം തുറന്നു "
english_title: "Kodiyeri Balakrishnan Mandir  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193841/kodiyeri-balakrishnan-mandir"
published_at: "2024-03-23T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fea0e46e648_IMG-20240323-WA0017.jpg"
keywords: []
---

# #CPM |  സി.പി.എം പട്ടുവം ലോക്കൽ കമ്മറ്റിയുടെ കോടിയേരി ബാലകൃഷ്ണൻ മന്ദിരം തുറന്നു 

> **Lead Summary:** **തളിപ്പറമ്പ്: **സി.പി.എം പട്ടുവം ലോക്കൽ കമ്മറ്റിയുടെ ഓഫീസായ കോടിയേരി ബാലകൃഷ്ണൻ മന്ദിരം കാവുങ്കലിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ആക്ടിങ്‌ സെക്രട്ടറി ടി.വി. രാജേഷ്‌ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ. സന്തോഷ്‌ ഫോട്ടോ അനാഛാദനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **സി.പി.എം പട്ടുവം ലോക്കൽ കമ്മറ്റിയുടെ ഓഫീസായ കോടിയേരി ബാലകൃഷ്ണൻ മന്ദിരം കാവുങ്കലിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ആക്ടിങ്‌ സെക്രട്ടറി ടി.വി. രാജേഷ്‌ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ. സന്തോഷ്‌ ഫോട്ടോ അനാഛാദനം ചെയ്തു.

ആദ്യകാല പാർടി പ്രവർത്തകരായ 12 പേരെ എം. വിജിൻ എം.എൽ.എ ആദരിച്ചു. പി. മുകുന്ദൻ, കെ. പത്മനാഭൻ, പി.കെ ശ്യാമള, കെ. കരുണാകരൻ, ടി. ലത, കെ. ദാമോദരൻ, പട്ടുവം ലോക്കൽ സെക്രട്ടറി പി. ബാലകൃഷ്‌ണൻ ഏരിയാ കമ്മിറ്റിയംഗം എൻ. അനൂപ്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193841/kodiyeri-balakrishnan-mandir)