---
title: "#MDMA |  എം.ഡി.എം.എയുമായി യുവാവ്  അറസ്റ്റിൽ"
english_title: " arrested with MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193846/arrested-with-mdma"
published_at: "2024-03-23T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fea5290bd3b_Picsart_24-03-23_15-14-23-323.jpg"
keywords: []
---

# #MDMA |  എം.ഡി.എം.എയുമായി യുവാവ്  അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പൂപ്പറമ്പ് സ്വദേശി പി.പി മുഹമ്മദ് അൻഷാദിനെയാണ് 0.630 മില്ലിഗ്രാം എം.ഡി.എം.എയുമായി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പൂപ്പറമ്പ് സ്വദേശി പി.പി മുഹമ്മദ് അൻഷാദിനെയാണ് 0.630 മില്ലിഗ്രാം എം.ഡി.എം.എയുമായി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് എസ്.ഐ റഫീഖിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചപ്പാരപ്പടവിൽ വച്ചാണ് അൻഷാദിനെ പിടികൂടിയത്. എസ്.ഐ റഫീഖിനൊപ്പം വിനോദ്, രതീശൻ, ജിജിമോൻ എന്നിവരും അൻഷാദിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193846/arrested-with-mdma)